ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാം സീസണിലെ ഏഴാം റൗണ്ട് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം നടക്കുക.
രാത്രി 7:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്. കഴിഞ്ഞ മത്സരത്തിൽ ബംഗളുരുവിനോട് ഏറ്റ തോൽവിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. പക്ഷെ വില്ലനായി ബ്ലാസ്റ്റേഴ്‌സിന് പരിക്കുകൾ തിരച്ചടിയാവുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ സ്ട്രൈക്കർ നോഹ സദൗയി മുംബൈക്കെതിരെയും കളിക്കില്ലായെന്നാണ്. അതോടൊപ്പം പരിക്കിന്റെ പിടിയിലായിരുന്ന സച്ചിന് സുരേഷ് തിരിച്ചെത്താൻ സാധ്യതയുണ്ട്.
മറുഭാഗത്ത് മുംബൈ കഴിഞ്ഞ മൂന്ന് മത്സരവും തോൽക്കാതെയാണ് ബ്ലാസ്റ്റേഴ്‌സിനെ നേരിടാൻ ഇറങ്ങുന്നത്. എന്നിരുന്നാലും പോലും സ്ഥിരയില്ലാത്ത പ്രകടനം മുംബൈക്ക് തിരച്ചടിയാണ്.
ഇന്നത്തെ മത്സരം ജയിക്കുവാണേൽ ബ്ലാസ്റ്റേഴ്‌സിന് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറാൻ കഴിയും. മത്സരം തത്സമയം സ്പോർട്സ് 18, ഏഷ്യാനെറ്റ് പ്ലസ്, ജിയോ സിനിമ എന്നിവ വഴി കാണാൻ കഴികുന്നതാണ്.