കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം വിബിൻ മോഹൻ ക്ലബ്ബുമായി ദീർഘനാളത്തെ കരാർ ഒപ്പ് വെച്ചതായി ക്ലബ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 2029 വരെ നീളുന്ന പുതിയ കരാറിലാണ് താരം ഒപ്പ് വെച്ചത്. എന്നാൽ വിബിൻ മാത്രമല്ല, ഇനിയും രണ്ട് മലയാളി താരങ്ങൾക്ക് കൂടി ക്ലബ് പുതിയ കരാർ നൽകാനുള്ള സാധ്യതകളുണ്ട്.
ഉപനായകനാവാൻ മികച്ചത് മിലോസല്ല; മറ്റൊരു പ്രതിരോധതാരം
മലയാളി താരം ഐമൻ, അസ്ഹർ എന്നിവർക്കാണ് വിബിന് സമാനമായി ബ്ലാസ്റ്റേഴ്‌സ് ദീർഘനാളത്തെ കരാർ നൽകാൻ സാധ്യതയുള്ളത്. കാരണം വിബിനെ കൂടാതെ ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗൺ നിയമപ്രകാരം സൈൻ ചെയ്യാൻ സാധിക്കുന്ന മറ്റു രണ്ട് താരങ്ങളാണ് ഐമനും അസ്ഹറും.
ബ്ലാസ്റ്റേഴ്സിന്റെ ‘മെസ്സി’ ആറാടുകയാണ്; കരിയറിലെ ഏറ്റവും മികച്ച ഫോമിൽ
തങ്ങൾക്കൊപ്പം 3 സീസണുകൾ കളിച്ച 23 വയസ്സിന് താഴെയുള്ള 3 പ്രാദേശിക താരങ്ങൾക്ക് ഐഎസ്എല്ലിലെ സാലറി നിയന്ത്രണങ്ങൾ ഇല്ലാതെ ക്ലബിന് പുതിയ കരാറിൽ ഏർപ്പെടാം എന്ന നിയമം ഇത്തവണ ഐഎസ്എൽ അധികൃതർ കൊണ്ട് വന്നിരുന്നു. ഈ ഘടകവും കൂടി കേരളാ ബ്ലാസ്റ്റേഴ്‌സ് വിബിൻ മോഹന് പുതിയ കരാർ നല്കാൻ കാരണമായ ഘടകമാണ്.
പറയാതെ വയ്യ; ആ രണ്ട് താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് വീഴ്ച്ച സംഭവിച്ചു
ഈ നിയമപ്രകാരം ബ്ലാസ്റ്റേഴ്സിന് ഇനി സാലറി നിയന്ത്രണങ്ങൾ ഇല്ലാതെകരാർ ദീർഘിപ്പിക്കാൻ കഴിയുന്ന താരങ്ങളാണ് ഐമനും അസ്ഹറും. ഇരുവർക്കും 2026 വരെ ക്ലബ്ബിൽ കരാറുണ്ടെങ്കിലും ഇരുവർക്കും 23 വയസ്സ് ആകുന്നതിന് മുമ്പ് തന്നെ പുതിയ കരാറിൽ ഒപ്പിടിപ്പിച്ചാൽ ബ്ലാസ്റ്റേഴ്സിന് സാലറി നിയന്ത്രണങ്ങൾ പ്രശ്നമാവില്ല.
3 താരങ്ങൾ ഇലവനിലേക്ക്; ഈസ്റ്റ് ബംഗാളിനെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു
അതിനാൽ ഹോം ഗ്രൗൺ നിയമപ്രകാരം ബ്ലാസ്റ്റേഴ്സിന് വിബിനെ കൂടാതെ കരാർ ദീർഘിപ്പിക്കാൻ കഴിയുന്ന മറ്റു രണ്ട് താരങ്ങളാണ് ഐമനും അസ്ഹറും. ഇരുവരുമായും ക്ലബ് ഉടനെ പുതിയ കരാറിലെത്തുമെന്നാണ് സൂചനകൾ.