in , ,

LOVELOVE

കെഎസ്ഈബിയെ വിഴ്ത്തി ബ്ലാസ്റ്റേഴ്‌സ്…

2022-23 കേരള പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിന് ജയം. ഇന്ന് കോഴിക്കോട് വെച്ച് നടന്ന മത്സരത്തിൽ കെഎസ്ഈബിയാണ് ബ്ലാസ്റ്റേഴ്‌സ് വിഴ്ത്തിയത്.

2022-23 കേരള പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിന് ജയം. ഇന്ന് കോഴിക്കോട് വെച്ച് നടന്ന മത്സരത്തിൽ കെഎസ്ഈബിയാണ് ബ്ലാസ്റ്റേഴ്‌സ് വിഴ്ത്തിയത്.

രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോൾ ലീഡ് നേടിയിരുന്നു. മുന്നേറ്റ താരം റോഷൻ ഗിഗിയാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ പകുതിയിലെ രണ്ട് ഗോളും നേടിയത്.

രണ്ടാം പകുതിയിൽ നിഹാൽ, ബാസിത്ത്, അജ്സൽ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മൂന്ന് ഗോളുകൾ നേടിയത്. എന്നാൽ കെഎസ്ഈബിക്കി വേണ്ടി ഗോൾ നേടിയത് ആരൊക്കെയാണ് എന്നതിൽ വ്യക്തമില്ല.

2019-20 സീസണിലെ ചാമ്പ്യന്മാർ കൂടിയായ ബ്ലാസ്റ്റേഴ്‌സ് ജയത്തോടെ ഗ്രൂപ്പ്‌ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനതെത്തി. ഡിസംബർ 2ന് വൈകീട്ട് 3:30ക്കി കോഴിക്കോട് ഈഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ പയ്യന്നൂർ കോളേജിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ഖത്തർ ലോകകപ്പ് വിജയികൾക്ക് കിരീടത്തോടൊപ്പം ഒരു അപൂർവ സമ്മാനം കൂടി ?; ഇനി ഇവന്മാർ ഫിഫയെ ട്രോളിയതാണാവോ

പുതിയ നായകനെ തീരുമാനിച്ച് സൺറൈസസ് ഹൈദരാബാദ്; മികച്ച തീരുമാനമെന്ന് ആരാധകർ