കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പുതിയ പരിശീലകൻ ആയി നിയമിതനായ സെർബിയൻ പരിശീലകൻ ഇവാൻ വുക്കുമാനോവിച്ചിന് വളരെ ക്രിയാത്മകമായ സമീപനമാണ് ടീമിനോട് ഉള്ളത്.
കഴിഞ്ഞ കുറെ കാലങ്ങളായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് വരുത്തിക്കൊണ്ടിരിക്കുന്ന പ്രധാന പിഴവുകളിൽ ഒന്ന് അദ്ദേഹം പരിഹരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രത്യേകിച്ച് വിദേശ താരങ്ങളുടെ സൈനിങ്ങിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് വളരെ തെറ്റായ ഒരു സമീപനമായിരുന്നു പുലർത്തുന്നത്.
- ക്രിസ്ത്യാനോ റൊണാൾഡോക്ക് യുവന്റസ് പരിശീലകന്റെ പ്രത്യേക നിർദ്ദേശം
- ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ എത്തിച്ചത് ആ മൂന്ന് കാരണങ്ങൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ തുറന്നുപറയുന്നു
- കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സർപ്രൈസ് സൈനിങ് ലിസ്റ്റ് വരുന്നു
വളരെ ചെറിയ കാലയളവിലേക്ക് ഉള്ള കരാറിൽ താരങ്ങളെ ടീമിലേക്ക് എത്തിക്കുന്നത് കാരണം അവർ ടീമുമായി ഒന്നു പൊരുത്തപ്പെട്ട് വരുമ്പോഴേക്കും വളരെ ചെറിയ സമയ പരിധി മാത്രമുള്ള ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിക്കുകയും താരങ്ങളെ മറ്റേതെങ്കിലും ക്ലബ്ബുകൾ റാഞ്ചിക്കൊണ്ടു പോവുകയും ചെയ്യുന്നത് പതിവായിരുന്നു.
എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണം എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരൊറ്റ സീസണിലേക്ക് മാത്രമായി ഇനി താരങ്ങളായി സൈൻ ചെയ്യുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.
കേവലം ഒറ്റ സീസണിലേക്ക് മാത്രമായി താരങ്ങളെത്തി കളിക്കുന്നപരിപാടി അവസാനിപ്പിക്കുവാൻ ആണ് തീരുമാനം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കാരണം ദീർഘകാലാടിസ്ഥാനത്തിൽ വ്യക്തമായ ഭാവി പരിപാടികളും പദ്ധതികളും ഉള്ള ഒരു ടീമിനെയാണ് താൻ കെട്ടിപ്പടുക്കുവാൻ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഉറുഗ്വേ താരമായ അഡ്രിയാൻ ലൂണ എന്ന വിദേശ താരത്തിന്റെ കരാർ മാത്രമേ പുറത്തു വിട്ടിട്ടുള്ളൂ. വിദേശ താരങ്ങളുടെ കാര്യത്തിലും ദീർഘകാലാടിസ്ഥാനത്തിൽ ടീമിനെ കെട്ടിപ്പടുക്കുക എന്നതുതന്നെയാണ് ബ്ലാസ്റ്റേഴ്സ് നിലപാട്.
പരിശീലകന്റെ ഈയൊരു പ്രഖ്യാപനത്തിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെ വലിയ പിന്തുണയാണ് നൽകുന്നത്. വളരെ കാലങ്ങളായി ബ്ലാസ്റ്റേഴ്സ് വരുത്തിക്കൊണ്ടിരുന്ന അടിസ്‌ഥാന പരമായ പിഴവുകളിൽ ഒന്നാണ് ഇതോടെ തിരുത്താൻ പോകുന്നത്.