in , ,

ദേശീയ ടീമിൽ ബ്ലാസ്റ്റേഴ്‌സ് സാനിധ്യം; ഇന്ത്യൻ ദേശീയ ടീമിൽ വരവറിയിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ യുവതാരം

രാഹുൽ കെപി, ബ്രൈസ് മിറാൻഡ എന്നിവർ ഇടക്കാലത്ത് ഇന്ത്യൻ ദേശീയ ടീമിൽ കളിച്ചെങ്കിലും സ്ഥിര സാന്നിധ്യമായിരുന്നില്ല. ജീക്സനായിരുന്നു ആ സമയത്ത് ദേശീയ ടീമിലെ ബ്ലാസ്റ്റേഴ്സിന്റെ സ്ഥിര സാനിധ്യം. ജീക്സൺ ക്ലബ് വിട്ടതോടെ ഒരൊറ്റ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവും ദേശീയ ടീമിൽ ഇല്ലാത്ത അവസ്ഥയായി. എന്നാലിപ്പോഴിതാ മറ്റൊരു കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കൂടി ദേശീയ ടീമിൽ ചുവടുറപ്പിക്കുന്നതിന്റെ അടുത്തെത്തിയിരിക്കുകയാണ്.

ജീക്സൺ സിങ് ക്ലബ് വിട്ടതോടെ ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുന്ന ഒരൊറ്റ കളിക്കാരനുമില്ലാത്ത ക്ലബായി കേരളാ ബ്ലാസ്റ്റേഴ്‌സ് മാറിയിരുന്നു. രാഹുൽ കെപി, ബ്രൈസ് മിറാൻഡ എന്നിവർ ഇടക്കാലത്ത് ഇന്ത്യൻ ദേശീയ ടീമിൽ കളിച്ചെങ്കിലും സ്ഥിര സാന്നിധ്യമായിരുന്നില്ല. ജീക്സനായിരുന്നു ആ സമയത്ത് ദേശീയ ടീമിലെ ബ്ലാസ്റ്റേഴ്സിന്റെ സ്ഥിര സാനിധ്യം. ജീക്സൺ ക്ലബ് വിട്ടതോടെ ഒരൊറ്റ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവും ദേശീയ ടീമിൽ ഇല്ലാത്ത അവസ്ഥയായി. എന്നാലിപ്പോഴിതാ മറ്റൊരു കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കൂടി ദേശീയ ടീമിൽ ചുവടുറപ്പിക്കുന്നതിന്റെ അടുത്തെത്തിയിരിക്കുകയാണ്.

നവംബർ 18 ന് മലേഷ്യയ്ക്കെതിരെ നടക്കുന്ന ഇന്ത്യൻ ടീമിന്റെ മത്സരത്തിനുള്ള സാധ്യത സ്ക്വാഡിൽ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം വിബിൻ മോഹൻ ഇടം പിടിച്ചിരിക്കുകയാണ്.കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇന്ത്യ അവസാന ഘട്ട ടീമിനെ പ്രഖ്യാപിക്കും. ആ ടീമിലും വിബിൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

മധ്യനിരയിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് വിബിൻ. പന്ത് റിക്കവർ ചെയ്യാനും ക്രിയാത്മകമായ പാസുകൾ നല്കാൻ കെൽപ്പുള്ള താരം കൂടിയാണ് വിബിൻ. അതിനാൽ ഫൈനൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അതേ സമയം ദേശീയ ടീമിൽ ഭാഗമാവുന്നതോടെ വിബിന്റെ മാർക്കറ്റ് വാല്യൂ ഉയരും. ഇതിനാൽ ബ്ലാസ്റ്റേഴ്‌സ് താരത്തെ വിൽക്കുമോ എന്ന ഭയവും ആരാധകർക്കുണ്ട്.

താരത്തിന് 2029 വരെ ക്ലബ്ബിൽ കരാറുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കാര്യമായതിനാൽ ഇതിനൊന്നും ഉറപ്പ് പറയാനാവില്ല.

ചർച്ചകൾ ആരംഭിച്ചു; നെയ്മർ വീണ്ടും പഴയ തട്ടകത്തിലേക്ക് മടങ്ങിയേക്കും…

ബ്ലാസ്റ്റേഴ്‌സ് യുവ താരം ദേശിയ ടീമിൽ; ജിതിനും വിളി, മലേഷ്യ നേരിടാനുള്ള ഇന്ത്യൻ സ്‌ക്വാഡ് ഇങ്ങനെ…