കഴിഞ്ഞ സീസണിൽ ഒട്ടനവധി താരങ്ങളെ ലോൺ വ്യവസ്ഥയിൽ അയച്ച ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കും ലോൺ വ്യവസ്ഥയിൽ താരങ്ങളെ മറ്റു ക്ലബ്ബുകളിലേക്ക് അയക്കുകയാണ്. താരങ്ങൾക്ക് കൂടുതൽ മത്സരപരിചയം ലഭിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കം.
ALSO READ: സൂപ്പർ സബ്ബ്; ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ ഗോളടിക്കാൻ ആളായി
ഇപ്പോഴിതാ..ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം നിഹാൽ സുധീഷിനെ ബ്ലാസ്റ്റേഴ്സിൽ ലോണിൽ അയച്ചിരിക്കുകയാണ്. പഞ്ചാബ് എഫ്സിയിലേക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചത്.
ALSO READ: നോഹയുടെ ഡീലിൽ ട്വിസ്റ്റ് സംഭവിച്ചോ? ബ്ലാസ്റ്റേഴ്സിന്റെ കരാർ റദ്ധാക്കിയോ? എന്താണ് വാസ്തവം?
2022 മുതൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ സ്‌ക്വാഡിൽ ഇടംപിടിച്ചെങ്കിലും വലിയ അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ സീസണിൽ 8 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരം ഒരു ഗോളും ഒരു അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.
ALSO READ; 27 മത്സരങ്ങളിൽ 7 ഗോളും 11 അസിസ്റ്റും; ബ്ലാസ്റ്റേഴ്‌സ് താരം അതുജ്ജ്വല ഫോമിൽ
8 മല്സരങ്ങൾ കളിച്ചെങ്കിലും വളരെ കുറഞ്ഞ സമയമാണ് താരത്തിന് ലഭിച്ചത്. ഇതോടെയാണ് കൂടുതൽ അവസരത്തിനായി താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചത്. താരത്തിന് 2026 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുള്ളതിനാൽ ലോൺ വ്യവസ്ഥയ്ക്ക് ശേഷം താരത്തെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
അതേ സമയം സീനിയർ സ്‌ക്വാഡിലെ റൈറ്റ് വിങ്ങറായ താരം ലോണിൽ പോകുമ്പോൾ അടുത്ത സീസണിലേക്ക് റൈറ്റ് വിങ്ങിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ് നടത്തുമെന്ന് പ്രതീക്ഷിക്കാം..