in ,

LOVELOVE LOLLOL

രുചിയൂറും മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നു

ബാംഗ്ലൂരു എഫ്സി (ബിരിയാണി), ചെന്നൈയിൻ എഫ്സി (വട) എന്നിവർക്കെതിരായ ഡെർബി മത്സരങ്ങളെ ട്രോളി കൊണ്ടാണ് മഞ്ഞപ്പട ഡിസംബർ മാസത്തിലെ മത്സരങ്ങളെ വരവേൽക്കുന്നത്

ഇന്ത്യൻ സൂപ്പർ ലീഗ് 202-2023 സീസൺ ആരംഭിച്ച് ഏകദേശം രണ്ട് മാസത്തോളം പിന്നിട്ടുകൊണ്ട് ഡിസംബർ മാസത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മൾ. ആദ്യ മത്സരങ്ങളിൽ കാലിടറി പോയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ പൂർവാധികം ശക്തിയോടെ തിരിച്ചുവന്ന ഇവാൻ ആശാന് കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സും വരാനിരിക്കുന്ന മത്സരങ്ങളെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

രണ്ട് ഹോം മത്സരവും രണ്ട് എവേ മത്സരവും ഉൾപ്പടെ ഡിസംബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു നാല് ഐഎസ്എൽ മത്സരങ്ങളാണുള്ളത്, ഈ നാല് മത്സരങ്ങൾ പൂർത്തിയാക്കുന്നതോടെ ലീഗിന്റെ ആദ്യ പകുതി പിന്നിടാൻ ബ്ലാസ്റ്റേഴ്സിനു കഴിയും.

ഡിസംബർ 4-ന് നിലവിലെ ലീഗ് ജേതാക്കളായ ജംഷഡ്പൂർ എഫ്സിയെ അവരുടെ തട്ടകത്തിൽ വെച്ച് നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സിനു അടുത്ത മത്സരം ഹോം മത്സരമായിരിക്കും, ഡിസംബർ 11-ന് നടക്കുന്ന ഡെർബി മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഡിസംബർ 19-ന് നടക്കുന്ന മറ്റൊരു ഡെർബി പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയെ അവരുടെ മൈതാനത്ത് വെച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക, ശേഷം ഈ വർഷത്തെ അവസാന മത്സരത്തിൽ ഡിസംബർ 26-ന് കൊച്ചിയിൽ വെച്ച് ഒഡിഷ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും.

നേരത്തെ സീസണിൽ നടന്ന എവേ മത്സരത്തിൽ ഒഡിഷ എഫ്സിയെ തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിരുന്നു. ബാംഗ്ലൂരു എഫ്സി (ബിരിയാണി), ചെന്നൈയിൻ എഫ്സി (വട) എന്നിവർക്കെതിരായ ഡെർബി മത്സരങ്ങളെ ട്രോളി കൊണ്ടാണ് മഞ്ഞപ്പട ഡിസംബർ മാസത്തിലെ മത്സരങ്ങളെ വരവേൽക്കുന്നത്.

എന്തായാലും പോയന്റ് ടേബിളിൽ മികച്ച നിലയിൽ ലീഗ് മത്സരങ്ങൾ അവസാനിപ്പിച്ചുകൊണ്ട് മാർച്ചിൽ നടക്കുന്ന പ്ലേ ഓഫ്‌ ഫൈനലുകളിൽ വിജയം കൈവരിക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം ബ്ലാസ്റ്റേഴ്സിനുണ്ട്.

ത്രില്ലർ പോരാട്ടങ്ങളുമായി കാത്തിരിക്കുന്ന ഐഎസ്എൽ മാച്ച്വീക്ക്‌

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കം