in , , ,

LOVELOVE CryCry AngryAngry

ബ്ലാസ്റ്റേഴ്സ് നോട്ടമിട്ട മലയാളി സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ഹൈദരാബാദ് എഫ് സി.

2000 ഒക്ടോബറിലാണ് താരം ജനിച്ചത്. കഴിഞ്ഞ മാസം സന്തോഷ്‌ ട്രോഫി നേടിയ ടീമിന്റെ വജ്രായുധമായിരുന്നു അദ്ദേഹം.മുന്നേറ്റത്തിൽ കളിക്കാനാണ് താരത്തിന് ഏറ്റവും താല്പര്യം.

കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട സന്തോഷ് ട്രോഫി താരം നൗഫൽ പി എൻ ഹൈദരാബാദ് എഫ് സി യിലേക്ക്. പ്രമുഖ മാധ്യമമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.നിലവിൽ താരം ബാസ്കോ എഫ് സി യുടെ താരമാണ്.

2000 ഒക്ടോബറിലാണ് താരം ജനിച്ചത്. കഴിഞ്ഞ മാസം സന്തോഷ്‌ ട്രോഫി നേടിയ ടീമിന്റെ വജ്രായുധമായിരുന്നു അദ്ദേഹം.മുന്നേറ്റത്തിൽ കളിക്കാനാണ് താരത്തിന് ഏറ്റവും താല്പര്യം.

ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌ പ്രകാരം ഹൈദരാബാദ് എഫ് സി താരത്തെ സ്വന്തമാക്കാനുള്ള സാധ്യത 95 ശതമാനമാണ്. ഗോകുലം അണ്ടർ 18 ക്ലബ്ബിലൂടെ വളർന്ന താരം കഴിഞ്ഞ വർഷമാണ് നിലവിൽ കളിക്കുന്ന ബാസ്കോ എഫ് സി യിലെത്തിയത്. ബാസ്കോ എഫ് സി ഒരു കേരള പ്രീമിയർ ലീഗ് ടീമാണ്.

ഹൈദരാബാദിന് പുറമെ ബ്ലാസ്റ്റേഴ്‌സും താരത്തിന് വേണ്ടി രംഗത്തുണ്ട്. പക്ഷെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല എന്നത് തന്നെയാണ്. ഗോകുലം കേരളയും ഈസ്റ്റ്‌ ബംഗാളും താരത്തിന് വേണ്ടി രംഗത്തുണ്ട്.

മാതൃഭൂമിയുടെ ഒരു റിപ്പോർട്ട്‌ പ്രകാരം താരത്തിൽ ഈസ്റ്റ്‌ ബംഗാൾ താല്പര്യം കാണിച്ചിട്ടുണ്ട്. നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സി യും താരത്തിന് വേണ്ടി രംഗത്തുണ്ട്.സന്തോഷ്‌ ട്രോഫിയിൽ കേരളത്തിന്റെ മധ്യനിരയിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്.

തനിക്ക് ഐ എസ് എൽ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്ന് നൗഫൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു .ലഭിച്ച ഓഫറുകൾ പഠിച്ച ശേഷം താൻ മികച്ചത് തെരെഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു . തനിക്ക് കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ തന്നെയാണ് ആഗ്രഹമെന്നും നൗഫൽ കൂട്ടിച്ചേർത്തിരുന്നു..

ഐ പി എൽ ലീഗ് മത്സരങ്ങൾ അവസാനിച്ചു, ഇനി പ്ലേ ഓഫ്‌…

ബ്ലാസ്റ്റേഴ്സ് തുടങ്ങിവെച്ച ശാപം പരിഹരിക്കാൻ വമ്പൻ നീക്കങ്ങളുമായി മുംബൈ സിറ്റി