in ,

LOVELOVE

രാജസ്ഥാൻ റോയൽസിനും സഞ്ജുവിനും അഭിനന്ദന സന്ദേശവുമായി കേരള പോലീസ്

131 റൺസ് പിന്തുടർന്ന ഗുജറാത്ത്‌ ഗില്ലിന്റെയും ഹാർദിക്കിന്റെയും ബാറ്റിംഗ് മികവിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപെടുത്തി ലക്ഷ്യത്തിലെത്തി.പ്രഥമ സീസണിൽ തന്നെ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം ടീമായി ഗുജറാത്ത്‌ ടൈറ്റൻസ്‌. രാജസ്ഥാൻ റോയൽസാണ് കളിച്ച ആദ്യ സീസണിൽ തന്നെ കപ്പ്‌ നേടിയ ആദ്യത്തെ ടീം.

രാജസ്ഥാൻ റോയൽസിനും സഞ്ജുവിനും അഭിനന്ദന സന്ദേശവുമായി കേരള പോലീസ്.തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് കേരള പോലീസ് സഞ്ജുവിനും രാജസ്ഥാനും അഭിനന്ദനങ്ങൾ നേർന്നത്.കേരള പോലീസിന്റെ ട്വീറ്റ് ചുവടെ ചേർക്കുന്നു.

ലക്ഷ്യത്തിന് ഒരുപിടി പിന്നിൽ പൊരുതി വീണെകിലും അഭിമാനം എന്നാ അടിക്കുറിപോടെ അടങ്ങിയ ട്വീറ്റാണ് കേരള പോലീസ് ചെയ്തത്.പ്രഥമ ഐ പി എൽ സീസൺ ശേഷമുള്ള രാജസ്ഥാന്റെ ആദ്യത്തെ ഫൈനലായിരുന്നു ഇത്.വോണിന് വേണ്ടി കിരീടം നേടാൻ ഇറങ്ങിയ ടീമിന് കിരീടം സ്വന്തമാക്കാൻ സാധിച്ചില്ല.

തന്റെ ആഗ്രഹം പോലെ സഞ്ജുവിനും രാജസ്ഥാനെ കിരീടത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ടോസ് ലഭിച്ച രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ്ങാണ് തെരെഞ്ഞെടുത്തത്.ഗുജറാത്ത്‌ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യയുടെ സ്പെല്ലിൽ രാജസ്ഥാൻ ബാറ്റിംഗ് നിര നിഷ്പ്രഭമായി പോയി.

131 റൺസ് പിന്തുടർന്ന ഗുജറാത്ത്‌ ഗില്ലിന്റെയും ഹാർദിക്കിന്റെയും ബാറ്റിംഗ് മികവിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപെടുത്തി ലക്ഷ്യത്തിലെത്തി.പ്രഥമ സീസണിൽ തന്നെ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം ടീമായി ഗുജറാത്ത്‌ ടൈറ്റൻസ്‌. രാജസ്ഥാൻ റോയൽസാണ് കളിച്ച ആദ്യ സീസണിൽ തന്നെ കപ്പ്‌ നേടിയ ആദ്യത്തെ ടീം.

പടിക്കൽ കലമുടച്ചു സഞ്ജുവിന്റെ രാജസ്ഥാൻ

ഇത് ബറ്റ്ലർ നിറഞ്ഞാടിയ ഐ പി എൽ സീസൺ..