in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ഇതിലും മികച്ച ചാൻസ് ഇനിയില്ല, എഎഫ്സി ചാമ്പ്യൻഷിപ്പ് കളിക്കാൻ അവസരം..

ഇത്തവണത്തെ ഹീറോ സൂപ്പർ കപ്പ്‌ കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സ്ഥലങ്ങളായിലായി നടക്കുമെന്ന സന്തോഷവാർത്തയാണ് ഇന്ന് കേരളത്തിലെ ഫുട്ബോൾ ആരാധകരെ തേടിയെത്തിയത്.

ഇത്തവണത്തെ ഹീറോ സൂപ്പർ കപ്പ്‌ കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സ്ഥലങ്ങളായിലായി നടക്കുമെന്ന സന്തോഷവാർത്തയാണ് ഇന്ന് കേരളത്തിലെ ഫുട്ബോൾ ആരാധകരെ തേടിയെത്തിയത്.

ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐലീഗിലെയും ടീമുകൾ മാറ്റുരക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ ഏപ്രിൽ 8 മുതൽ 25 വരെയാണ് അരങ്ങേറുന്നത്. 16 ടീമുകൾ തമ്മിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

അതേസമയം ഫുട്ബോൾ ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

എഎഫ്സി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടാൻ ഹീറോ സൂപ്പർ കപ്പ്‌ വഴിയാകും. ഹീറോ സൂപ്പർ കപ്പ്‌ ജേതാക്കളാകുന്ന ടീം കഴിഞ്ഞ തവണ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള എഫ്സിയുമായി എഎഫ്സി ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള മത്സരത്തിൽ ഏറ്റുമുട്ടും, വിജയിക്കുന്ന ടീമിന് എഎഫ്സി ഗ്രൂപ്പ്‌ സ്റ്റേജിൽ ഇടം നേടാം.

എന്തായാലും ഇത്തവണത്തെ ഹീറോ സൂപ്പർ കപ്പിനെ വരവേൽക്കാൻ ആവേശത്തോടെ ഒരുങ്ങി നിൽക്കുകയാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ. കൂടാതെ ഇത്തവണ കേരളത്തിൽ നിന്നും ഗോകുലം കേരള എഫ്സിയും, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

ഹീറോ സൂപ്പർ കപ്പ്‌ കേരളത്തിൽ?വേദി, തീയതി, ഫോർമാറ്റ്‌ എന്നിവ അറിയാം.

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ഇനി കളിക്കില്ലെന്ന് ഒടുവിൽ ആശാനും പറഞ്ഞു..