in ,

OMGOMG

ഹീറോ സൂപ്പർ കപ്പ്‌ കേരളത്തിൽ?വേദി, തീയതി, ഫോർമാറ്റ്‌ എന്നിവ അറിയാം.

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ കാത്തിരുന്ന ഇന്ത്യയിലെ മുൻനിര ലീഗുകളിലെ ക്ലബ്ബുകൾ കളിക്കുന്ന ഹീറോ സൂപ്പർ കപ്പിനെ കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തുവിട്ട് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ കാത്തിരുന്ന ഇന്ത്യയിലെ മുൻനിര ലീഗുകളിലെ ക്ലബ്ബുകൾ കളിക്കുന്ന ഹീറോ സൂപ്പർ കപ്പിനെ കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തുവിട്ട് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ.

ഏപ്രിൽ മാസത്തിൽ 8-തീയതി മുതൽ 25 വരെ കേരളത്തിലെ മൂന്നു സ്ഥലങ്ങളിലായാണ് ഹീറോ സൂപ്പർ കപ്പ്‌ അരങ്ങേറുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലായാണ് ഇത്തവണ സൂപ്പർ കപ്പ്‌ മത്സരങ്ങൾ.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിലെ 11 ടീമുകളും, ഐ ലീഗിൽ നിനുമുള്ള 5 ടീമുകളും ഉൾപ്പടെ 16 ടീമുകളുടെ പോരാട്ടമാണ് ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ നടക്കുന്നത്.

ഇതിന് മുൻപ് രണ്ട് തവണ ഹീറോ സൂപ്പർ കപ്പ്‌ അരങ്ങേറിയപ്പോൾ 2018-ൽ ബാംഗ്ലൂരു എഫ്സി, 2019-ൽ എഫ്സി ഗോവ എന്നിവരാണ് കിരീടം ചൂടിയത്. അതിന് ശേഷം 4 വർഷങ്ങൾക്കിപ്പുറമാണ് ടൂർണമെന്റ് അരങ്ങേറാൻ ഒരുങ്ങുന്നത്.

4 ടീമുകൾ വീതമുള്ള 4 ഗ്രൂപ്പുകളിൽ നിന്നും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകൾ തമ്മിലായിരിക്കും സെമിഫൈനൽ മത്സരം, തുടർന്ന് ഫൈനൽ മത്സരവും അരങ്ങേറും.

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി, സൂപ്പർ താരത്തിന്റെ ഇഞ്ചുറി അപ്ഡേറ്റ് പുറത്തുവന്നു

ഇതിലും മികച്ച ചാൻസ് ഇനിയില്ല, എഎഫ്സി ചാമ്പ്യൻഷിപ്പ് കളിക്കാൻ അവസരം..