കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ഫുട്ബോൾ ആവേശം ഉണർത്തിയ കേരള സൂപ്പർ ലീഗിന്റെ മൂന്നാമത്തെ മത്സരവും കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അവസാനിച്ചു.
തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ പിന്തുണക്കാൻ എത്തിയ നിരവധി ആരാധകർക്ക് മുന്നിൽ കാലിക്കറ്റ് എഫ്സി vs തിരുവനന്തപുരം കൊമ്പൻസിനെ നേരിട്ടപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
Also Read – ബലോടെല്ലിയുടെ സൈനിങ് വേണ്ടെന്ന് വെക്കാനും ബ്ലാസ്റ്റേഴ്സിന് ചില കാരണങ്ങളുണ്ട്..
വലിയ ആരാധക പിന്തുണയോടെ ആരംഭിച്ച മത്സരത്തിന്റെ 21 മിനിറ്റിൽ അസ്ഹറിന്റെ ഗോളിലൂടെ തിരുവനന്തപുരം കൊമ്പൻസ് മുന്നിലെത്തെയെങ്കിലും 32 മിനിറ്റിൽ റിച്ചാർഡ് നേടുന്ന ഗോളിലൂടെ കാലിക്കറ്റ് എഫ്സി ആദ്യപകുതിയിൽ സമനില ഗോൾ തിരിച്ചടിച്ചു. തുടർന്ന് അവസാന നിമിഷം വരെ ഇരു ടീമുകളും വിജയഗോളിനായി പോരാടിയെങ്കിലും മത്സരം സമനിലയിൽ അവസാനിച്ചു.
Also Read – ഇത്തവണ നമ്മൾ ശെരിക്കും കപ്പടിച്ചു കലിപ്പടക്കും🔥 ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഉറപ്പ് നൽകി ഫോറിൻ സൈനിങ്..
ആവേശകരമായ അരങ്ങേറിയ മത്സരത്തിനിടെ ഇരുടീമുകളിലെയും താരങ്ങൾ തമ്മിൽ കൊമ്പുകോർത്തതും മത്സരത്തിന്റെ ആവേശം ഉയർത്തി. കേരള സൂപ്പർ ലീഗിൽ കാലിക്കറ്റ് എഫ്സി vs തിരുവനന്തപുരം കൊമ്പൻസ് മത്സരത്തിനിടെ ഇരു ടീമുകളെയും താരങ്ങൾ തമ്മിൽ കൊമ്പുകോർത്തതിന്റെ വീഡിയോ കേരള സൂപ്പർ ലീഗ് പങ്കുവെച്ചത് താഴെ കൊടുക്കുന്നു.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം വീണ്ടും കേരളത്തിലേക്ക് തിരിച്ചുവരുന്നു🔥ഇനി കളി മാറും😍🔥