വളരെ മികച്ച ഒരുക്കങ്ങളോടെ വരുന്ന ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരളത്തിന്റെ ഫുട്ബോൾ മാമാങ്കമായ കേരള സൂപ്പർ ലീഗിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്.
കേരളത്തിലെ ഫുട്ബോളിന്റെ ശക്തി കേന്ദ്രമായ മലപ്പുറം എഫ്സിയും ഹോം ടീമായ ഫോഴ്സ കൊച്ചിയുമാണ് കേരള സൂപ്പർ ലീഗ് ആദ്യ മത്സരത്തിൽ നേർക്കുനേരത്തുന്നത്. നിരവധി മികച്ച താരങ്ങളുമായാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.
Also Read – ഒന്നും രണ്ടുമല്ല, നിരവധി താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മറ്റു ടീമുകളിലേക്ക് ഇത്തവണ പറഞ്ഞയച്ചത്..
അതേസമയം ഇന്ത്യൻ ക്രിക്കറ്ററായ മലയാളി സൂപ്പർ താരം സഞ്ജു സാംസൻ കേരള സൂപ്പർ ലീഗിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ ഒരുങ്ങുകയാണ്. കേരള സൂപ്പർ ലീഗ് ടീമായ മലപ്പുറം എഫ്സിയുടെ സഹഉടമയാവാനുള്ള ഒരുക്കത്തിലാണ് സഞ്ജു സാംസൺ.
Also Read – ഇനി സൈനിങ് വേണേൽ ജനുവരിയിൽ നോക്കാം, ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് അത് ആവശ്യമില്ലെന്ന് ക്ലബ് ഡയറക്ടർ..
മലപ്പുറം എഫ്സി ക്ലബ്ബിന്റെ ഷെയർസ് വാങ്ങാനൊരുങ്ങുന്ന സഞ്ജു സാംസൻ സഹ ഉടമകളിലൊരാളായി മാറും. ഐ എസ് എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ബ്രാൻഡ് അംബാസിഡറായിരുന്ന സഞ്ജു സാംസൺ ഇത്തവണ കേരള സൂപ്പർ ലീഗ് ടീമിലും നിക്ഷേപം നടത്തുകയാണ്.
Also Read – ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോയാകാൻ യൂറോപ്പിൽ നിന്നും അവൻ വരുന്നു😍🔥