തിരുവനന്തപുരത്തെയും തൃശൂരിലെയും ഫുട്ബോൾ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിൽ മത്സരം വീക്ഷിക്കാൻ എത്തിയ തങ്ങളുടെ കാണികൾക്ക് മുന്നിൽ ഏകപക്ഷീയമായ രണ്ടു ഗോളുകളുടെ വിജയം ആസ്വദിച്ചിരിക്കുകയാണ് തിരുവനന്തപുരം കൊമ്പൻസ്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ മൈകൽ ആശാൻ അത്ര ഹാപ്പിയല്ല, മത്സരശേഷം പറഞ്ഞത് കേട്ടോ..
പ്രതീക്ഷിച്ചതിനുമപ്പുറം ആരാധകരാണ് തിരുവനന്തപുരം കൊമ്പൻസിന്റെ കളി കാണാൻ സ്റ്റേഡിയത്തിലേക്ക് എത്തിയത്. കളി കാണാൻ ഒഴുകിയെത്തി ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്നതായിരുന്നു തിരുവനന്തപുരം കൊമ്പൻസിന്റെ വിജയം.
Also Read – ‘ബ്ലാസ്റ്റേഴ്സിന്റെ തോൽവി വേദനിപ്പിക്കുന്നു, പക്ഷെ നമ്മൾ തിരിച്ചുവരുമെന്ന് ഉറപ്പ് ‘🔥
തൃശ്ശൂർ മാജിക് എഫ്സിക്കേതിരെ 16 മിനിറ്റിൽ വിഷ്ണുവിന്റെ ഗോളിലൂടെ തുടക്കം കുറിച്ച തിരുവനന്തപുരം കൊമ്പൻസ് 69 മിനിറ്റിൽ രണ്ടാമത്തെ ഗോളും സ്കോർ ചെയ്തതോടെ മത്സരം തങ്ങളുടെ വരുതിയിലാക്കി. തുടർന്ന് അവസാന വിസിൽ ഉയർന്നപ്പോൾ സീസണിലെ ആദ്യ വിജയം തിരുവനന്തപുരം കൊമ്പൻസ് സ്വന്തമാക്കി.
Also Read – അഡ്രിയാൻ ലൂണ ഇല്ലെങ്കിൽ എന്താ ബ്ലാസ്റ്റേഴ്സിന് ജയിച്ചൂടെ? പക്ഷെ പ്രശ്നങ്ങൾ ഇതാണ്..
മത്സരം വിജയിച്ചത്തോടെ രണ്ടു മത്സരങ്ങളിൽ നാല് പോയിന്റുകൾ സ്വന്തമാക്കിയ തിരുവനന്തപുരം കൊമ്പൻസ് രണ്ടാം സ്ഥാനത്ത് എത്തി. അതേസമയം രണ്ട് മത്സരങ്ങളിലും പരാജയം വഴങ്ങിയ തൃശ്ശൂർ മാജിക് പോയിന്റ് ടേബിൾ അവസാന സ്ഥാനത്താണ്. തിരുവനന്തപുരം കൊമ്പൻസിന്റെ ബ്രസീലിയൻ താരങ്ങളായ പാട്രിക് മോറ്റയും റനാനും തകർപ്പൻ പ്രകടനമായി മത്സരത്തിൽ തിളങ്ങി.
Also Read – കൊച്ചിയിൽ വന്നു ഷോ ഇറക്കുന്നത് പതിവാക്കി എതിർതാരങ്ങൾ, മറുപടിയില്ലാതെ ബ്ലാസ്റ്റേഴ്‌സും🥲