കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം ഉണർത്തിയ കേരള സൂപ്പർ ലീഗിൽ അരങ്ങേറിയ മത്സരത്തിൽ മലപ്പുറം എഫ്സിയെ അവരുടെ ഹോം സ്റ്റേഡിയത്തിൽ ചെന്ന് തോൽപ്പിച്ചിരിക്കുകയാണ് കണ്ണൂർ വാരിയേഴ്സ്.
Also Read – ഇത്തവണ ബ്ലാസ്റ്റേഴ്സിൽ തിളങ്ങിയത് ബെഞ്ചിലുള്ള ആ സൂപ്പർതാരമാണ്👀ഈ കണക്കുകൾ തെളിയിക്കുന്നു..
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ഇരുടീമുകളും ഗോളുകൾ സ്കോർ ചെയ്തു. 14 മിനിറ്റിൽ ഗോൾ സ്കോർ ചെയ്ത് ലീഡ് എടുത്തു തുടങ്ങിയ കണ്ണൂർ വാരിയേഴ്സിന് വേണ്ടി 31 മിനിറ്റിൽ ഗോമസ് ലീഡ് രണ്ടായി ഉയർത്തി.
Also Read – ബ്ലാസ്റ്റേഴ്‌സ് വിദേശതാരവും മലയാളി താരവും ഇലവനിൽ, ഈ ഐഎസ്എൽ ഇലവനിൽ നിങ്ങൾ യോജിക്കുന്നുണ്ടോ?
സ്വന്തം കാണികൾക്ക് മുന്നിൽ രണ്ടുഗോളിന് പിറകിൽ പോയ മലപ്പുറം എഫ്സി 41 മിനിറ്റിൽ ഫസലുവിന്റെ ഗോളിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. ആദ്യപകുതി 1-2 സ്കോറിൻ പിരിഞ്ഞ ഇരു ടീമുകളും രണ്ടാം പകുതിയിലും ഗോളുകൾ നേടാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.
Also Read – ഇനിയുള്ള മത്സരങ്ങളിൽ എതിരാളികളെ ഭയക്കേണ്ടതുണ്ടോ?അനായാസ വിജയം ലക്ഷ്യമാക്കി സ്റ്റാറെയും ടീമും😍🔥
ഇതിനിടെ മലപ്പുറം എഫ്സി ഒരു ഗോൾ സ്കോർ ചെയ്ത് റഫറി ഓഫ് സൈഡ് വിളിച്ചത്തോടെ ആരാധകരും കലിപ്പിലായി. തിരികെ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ റഫറിക്ക് നേർ ആരാധകർ പ്രക്ഷോഭിച്ചു. മത്സരത്തിൽ മലപ്പുറം എഫ് സി യെ വീഴ്ത്തിയതോടെ നാലു മത്സരങ്ങളിൽ നിന്നും തോൽവി അറിയാതെ എട്ടു പോയിന്റ് സ്വന്തമാക്കി കണ്ണൂർ വാരിയേഴ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തിനെ പിൻവലിച്ചതിന് കാരണം എന്ത്? കോച്ച് പറയുന്നു..