കേരള ഫുട്ബോളിന്റെ ഭാവി സമ്പന്നമാണ് അല്ലെങ്കിൽ സുരക്ഷിതമാണ് എന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ദേശീയ തലത്തിൽ തന്നെ ഇതിനോടകം ശ്രദ്ധ ആകർഷിച്ച മൂന്ന് ക്ലബ്ബുകളാണ് കേരള ഫുട്ബോളിൽ സജീവമായി ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ ക്ലബ് എന്ന ഖ്യാതി നേടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.
- ആരാധകർ കാത്തിരുന്ന സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്ക്
- നട്ടപ്പാതിരയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ്, അമ്പരപ്പ് മാറാതെ ആരാധകർ
- ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ആശംസകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ.
വളരെ ചെറിയ ഒരു കാലയളവിനുള്ളിൽ തന്നെ വളരെ വലിയ വിജയങ്ങളിലേക്ക് കുതിച്ചു ചാടാൻ കഴിഞ്ഞ ക്ലബ് എന്ന ഖ്യാതിയുള്ള ഗോകുലം കേരള എഫ്സി. ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന ഏറ്റവും വലിയ ഫുട്ബോൾ ശൃംഖലകളിൽ ഒന്നായ യുണൈറ്റഡ് ഗ്രൂപ്പ് വേൾഡ് ഫുട്ബോളിന്റെ രക്ഷാകർതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച കേരള യുണൈറ്റഡ്.
പരസ്പരമുള്ള സഹകരണത്തിലും ഈ ക്ലബ്ബുകൾ മുന്നിൽ തന്നെയാണ്. പ്രാദേശിക വൈരങ്ങൾ ഇല്ലാതെ പരസ്പര സഹകരണത്തോടുകൂടി പ്രവർത്തിക്കുന്ന ഈ ക്ലബ്ബുകൾ കേരള ഫുട്ബോളിന് ഒരു അഭിമാനം തന്നെയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങുണരുന്നതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രീസീസൺ മത്സരങ്ങൾ കേരള യുണൈറ്റഡിന് ഒപ്പമായിരുന്നു.
ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കേരള യുനൈറ്റഡ് വിജയിച്ചപ്പോൾ തൊട്ടടുത്ത മത്സരത്തിൽ ഇരുടീമുകളും മൂന്നു ഗോളുകൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. രണ്ടു മത്സരങ്ങളും കഴിഞ്ഞശേഷം ആയിരുന്നു. കേരള യുണൈറ്റഡ് ബ്ലാസ്റ്റേഴ്സിന് അഭിനന്ദനം അറിയിച്ചത്.
അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കൂടിയായിരുന്നു കേരള യുണൈറ്റഡ് എഫ്സി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ അഭിനന്ദിച്ചത്. വളരെ മനോഹരമായ രീതിയിൽ തന്നെ പ്രീസീസൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും മുൻകൈയെടുത്തതിനും ബ്ലാസ്റ്റേഴ്സ് ആണെന്ന് അവർ പറഞ്ഞു അതുകൂടാതെ. ബ്ലാസ്റ്റേഴ്സിനെ ആദിത്യമര്യാദ യെയും യുണൈറ്റഡ് അഭിനന്ദിച്ചു.