in , , , , , ,

LOVELOVE

കൊള്ളിയാൻ ബെൽഫോർട്ട്; ഏഴ് വർഷങ്ങൾക്ക് ശേഷം ബെൽഫോർട്ട് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു

ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തണമെന്ന് ബെൽഫോർട്ട് നിരന്തരമായി ആഗ്രഹിച്ചിരുന്നു. അടുത്ത കാലത്ത് വരെ ലൂണയ്‌ക്കൊപ്പം കളിക്കാനുള്ള ആഗ്രഹം അദ്ദേഹം പങ്ക് വെച്ചിരുന്നു. ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്താൻ സാധിച്ചിട്ടില്ലെങ്കിലും കാലിക്കറ്റ് എഫ്സിയിലൂടെ താരം കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കെൽവൻസ് ബെൽഫോർട്ട് കേരളത്തിലേക്ക് തിരിച്ചെത്തുന്നു. പ്രഥമസൂപ്പർ ലിഗ് കേരളയിൽ പന്ത് തട്ടാനാണ് താരം എത്തുന്നത്.

ALSO READ: രക്ഷകൻ ഈസ് ബാക്ക്; ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം തിരിച്ചെത്തുന്നു

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ കേരളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന അപ്‌ഡേറ്റ് നേരത്തെ പ്രമുഖ കായിക മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ സൂപ്പർ ലീഗ് കേരളാ ക്ലബ് കാലിക്കറ്റ് എഫ്സി സൈൻ ചെയ്തതായി റിപോർട്ടുകൾ പുറത്ത് വരുന്നത്.

ALSO READ: ത്രീഡി താരത്തെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്; മികച്ച നീക്കം

2016-17 സീസണിലാണ് താരം കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്. അന്ന് 15 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടിയ താരം ആരാധകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തിരുന്നു. പിന്നീട് ഐഎസ്എൽ ക്ലബ് ജംഷദ്പൂരിന് വേണ്ടി കളിച്ച താരം ബംഗ്ലാദേശ്. മലേഷ്യ എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്കായി കളിച്ചിരുന്നു.

ALSO READ: 28 കാരനായ സ്‌ട്രൈക്കർ ; ടോപ് ഫൈവ് ലീഗിലെ സ്‌ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്കടുത്തതായി സൂചനകൾ

ഇൻഡോനേഷ്യൻ ക്ലബ് പെർസിജാപ്പ് ജെപാറയ്ക്ക് വേണ്ടിയാണ് താരം അവസാന സീസണിൽ കളിച്ചിരുന്നു. അവസാന സീസണ് ശേഷം താരത്തിന്റെ കരാർ അവസാനിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് 32 കാരനായ താരത്തെ കാലിക്കറ്റ് കൂടാരത്തിലെത്തിച്ചത്.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ ഓഫ്ലോഡ്; രണ്ട് താരങ്ങൾ പുറത്തേക്ക്

ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തണമെന്ന് ബെൽഫോർട്ട് നിരന്തരമായി ആഗ്രഹിച്ചിരുന്നു. അടുത്ത കാലത്ത് വരെ ലൂണയ്‌ക്കൊപ്പം കളിക്കാനുള്ള ആഗ്രഹം അദ്ദേഹം പങ്ക് വെച്ചിരുന്നു. ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്താൻ സാധിച്ചിട്ടില്ലെങ്കിലും കാലിക്കറ്റ് എഫ്സിയിലൂടെ താരം കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്സിന്റെ ബെൽഫോർട്ട്‌ തിരിച്ചുവരുന്നു??കേരളത്തിലേക്ക് തന്നെ..

ഒരു മത്സരം പോലും കളിക്കും മുൻപ് ഫോറിൻ സൈനിങ് പുറത്തേക്ക്? ബ്ലാസ്റ്റേഴ്‌സ് അപ്ഡേറ്റ്സ് ഇതാ..