in

നിരാശ, കാത്തിരിപ്പ് തുടരുന്നു, കേപ്ടൗണിൽ 79 ൽ വീണ് വിരാട് കോലി…

ക്യാപ്റ്റൻ കോലിയുടെ സെഞ്ച്വറി കാത്തിരുന്നവർക്ക് വീണ്ടും നിരാശ. വളരെ പ്രതീക്ഷകൾ നൽകിയ ഇന്നിങ്സ് 79 ൽ അവസാനിച്ചു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യക്ക് അവസരം ഉപയോഗപ്പെടുത്താനായില്ല. കോലി, പുജാര എന്നിവർ ഒഴികെ എല്ലാവരും പരാജയപ്പെട്ടു. ഒരറ്റത്ത് വിക്കറ്റുകൾ നഷ്ടം ആവുമ്പോഴും പിടിച്ചു നിന്ന കോലി ഒടുവിൽ ഒൻപതാമൻ ആയി ആണ് പുറത്തായത്.

2019 നവംബർ 23, ഈ ദിവസം ആണ് വിരാട് കോലി തന്റെ 70 ാം ഇന്റർനാഷണൽ സെഞ്ച്വറി ആഘോഷമാക്കിയത്. അതിന് ശേഷം ഇന്നും ആ കാത്തിരിപ്പ് തുടരുന്നു. പുതു വർഷത്തിൽ തന്റെ ആദ്യ ഇന്നിങ്സിൽ കോലി ആകെ പോസിറ്റീവ് ആയിരുന്നു, നാലാം സ്റ്റംപിന് പുറത്തുവരുന്ന പന്തുകളിൽ ബാറ്റ് വച്ച് ഔട്ട് ആവുന്ന ശീലത്തെ പരമാവധി കൺട്രോൾ ചെയ്ത്, ക്ഷമയോടെ പടുത്തുയർത്തിയ ഇന്നിങ്സ് – പലപ്പോഴും ആരാധകർ 71 ാം സെഞ്ച്വറി സ്വപ്നം കണ്ടു! പക്ഷെ ഒടുവിൽ റബാഡയുടെ പന്തിൽ എഡ്ജ് ചെയ്ത് പുറത്തായി.

പതിമൂന്നാം ഓവറിൽ 33/2 എന്ന നിലയിൽ ബാറ്റ് ചെയ്യാൻ വന്ന് ഏറ്റവും മികച്ച നിലയിൽ ക്ഷമയോടെ ആണ് കോലി ബാറ്റ് ചെയ്തത്. 158 പന്തുകളിൽ ഫിഫ്റ്റി തികച്ചപ്പോൾ കോലിയുടെ കരിയറിലെ ഏറ്റവും സ്ലോ ഫിഫ്റ്റികളിൽ രണ്ടാമത്തേത് ആയിരുന്നു അത്. ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കുമ്പോഴും ക്യാപ്റ്റൻ പിടിച്ചു നിന്നു. ഒടുവിൽ ഒൻപതാമൻ ആയി കോലി പുറത്താവുമ്പോൾ ടീം സ്കോർ 211. കോലി 201 പന്തുകളിൽ നിന്നും 12 ഫോറുകളും 1 സിക്സറുകളും ഉൾപടെ 79 റൺസ്!

സെഞ്ച്വറിക്ക് ക്ഷാമവും ഫോമിൽ മങ്ങലും സംഭവിച്ചു എങ്കിലും ലിമിറ്റഡ് ഓവർസ് ക്രിക്കറ്റിൽ മാന്യമായ പ്രകടനങ്ങളാണ് കോലി നടത്തി പോന്നത്. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിലെ അവസ്ഥ ദയനീയമായിരുന്നു. കഴിഞ്ഞ വർഷം ടെസ്റ്റ് ആവറേജ് 28 മാത്രം. കരിയറിലെ ഏറ്റവും മോശം കണക്ക്. ഇത് ക്യാപ്റ്റന്റെ കരിയർ ആവറേജിനെയും നന്നായി തന്നെ ബാധിച്ചു. ഇതിനെ ഒക്കെ മറികടന്ന് ഒരു തിരിച്ചുവരവ് ആവും പുതുവർഷത്തിൽ കോലി ആഗ്രഹിച്ചിട്ടുണ്ടാവുക. പക്ഷേ ആദ്യ മത്സരം തന്നെ പരിക്ക് വന്ന് നഷ്ടമായി, മത്സരം ടീം പരാജയപ്പെടുകയും ചെയ്തു.

നിർണായകമായ മൂന്നാം മത്സരത്തിൽ തിരിച്ച് വരവ് നടത്തുമ്പോൾ വിജയം അനിവാര്യമാണ്. ജയിച്ചാൽ അത് ചരിത്രം! ടോസ് ഒപ്പം നിന്നു, ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ടീം നേരിട്ടത് തകർച്ച. ഒപണർമാരെ തുടരെ നഷ്ടമായപ്പോൾ ക്യാപ്റ്റനും അനുഭവ സമ്പന്നനായ പുജാരയും ഒന്നിച്ചു. ഇരുപത്തഞ്ചു ഓവർ പിടിച്ചു നിന്ന് അറുപത്തിരണ്ട് റൺസ് കൂട്ടുകെട്ട്. നല്ല തുടക്കം ലഭിച്ചിട്ടും പുജാര വീണ്ടും നിരാശപ്പെടുത്തി, 43 റൺസുമായി പുറത്ത്. മുൻ വൈസ് ക്യാപ്റ്റൻ രഹാനെ അധികനേരം പിടിച്ചുനിന്നില്ല, 12 പന്തുകളിൽ 9 റൺസ് നേടി പുറത്തായി.

ശേഷം കീപ്പർ റിഷഭ് പന്തിനൊപ്പം ഫിഫ്റ്റി പാർട്ണർഷിപ്പ്, പന്ത് പുറത്തായ ശേഷം കോലി ഗിയർ മാറ്റി തുടങ്ങി. അശ്വിനും രണ്ട് നല്ല ഷോട്ടുകൾ കളിച്ച ശേഷം ഠാക്കൂറും മടങ്ങി. അപ്പോഴും 73 റൺസുമായി കോലി ക്രീസിലുണ്ട്. കോലി അഞ്ച് റൺസ് കൂടി ചേർത്തപ്പോൾ ബുംറയെ യും പൂജ്യത്തിന് നഷ്ടമായി.

സന്തോഷിക്കാൻ ആയിട്ടില്ല ഇനിയും കുറച്ച് വലിയ പണികൾ കൂടി ബാക്കിയുണ്ട്: ബ്ലാസ്റ്റേഴ്സ് പരിശീലകൻ…

PSG-യിൽ കൂടുതൽ വരുമാനം വാങ്ങുന്ന താരങ്ങൾ മെസ്സിയും നെയ്മറും, PSG താരങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്