in

തന്നിലെ നേതൃത മികവിൽ തനിക്കു വിശ്വാസമുണ്ടെന്നു കെ ൽ രാഹുൽ..

എന്റെ നേതൃത മികവിൽ എനിക്ക് നല്ല വിശ്വാസമുണ്ട്. എനിക്ക് ടീമിനെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും.വിജയങ്ങൾ പുറകെ വരും. നന്നായി തുടങ്ങി ഒന്നുമില്ലാതെ അവസാനിക്കുന്നതിലും ഭേദം മോശമായി തുടങ്ങി മികച്ചവനാക്കുക എന്നുള്ളതാണ്.

KL Rahul.
KL Rahul. (BCCI/IPL)

ഇന്ത്യൻ വൈറ്റ് ബോൾ ക്രിക്കറ്റിനെ മാറ്റിമറിക്കാൻ സമയമായിയെന്ന് കെ ൽ രാഹുൽ. തന്റെ ക്യാപ്റ്റൻസി സാവധാനത്തിൽ മികച്ചതാവുമെന്ന് രാഹുൽ വിശ്വസിക്കുന്നു. ഇന്ത്യ ടുഡേക്ക് കൊടുത്ത അഭിമുഖത്തിലാണ് രാഹുൽ മനസ്സ് തുറന്നത്.

KL Rahul.
KL Rahul. (BCCI/IPL)

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റൻ എന്നാ നിലയിൽ തന്റെ ആദ്യത്തെ മൂന്നു ഏകദിന മത്സരവും തോറ്റ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് രാഹുൽ.

ഈ പരമ്പര ഞങ്ങളെ ഒത്തിരി കാര്യങ്ങൾ പഠിപ്പിച്ചു.നിലവിൽ ലോകകപ്പാണ് ഞങ്ങളുടെ ലക്ഷ്യം.മികച്ച ടീമാകാൻ ഞങ്ങൾ പരിശ്രമിക്കുകയാണ്. കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി മികച്ച ക്രിക്കറ്റ്‌ തന്നെയാണ് ഞങ്ങൾ കാഴ്ച വെക്കുന്നത്.പക്ഷെ ഇപ്പോൾ കാര്യങ്ങൾ മാറ്റേണ്ട സമയമാണ്. തോൽവികൾ ന്യായീകരിക്കാനുള്ളതല്ല.ഞങ്ങൾ തിരിച്ചു വരവിന്റെ പാതയിലാണ്.

ഇതു ആദ്യമായിയാണ് ഞാൻ ടീമിനെ നയിക്കുന്നത്.അത് ഗംഭീരമായ അനുഭവമായിരുന്നു. തോൽവികളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.വിജയിച്ചു തുടങ്ങുന്നതിനേക്കാൾ തോറ്റു തുടങ്ങുന്നത് തന്നെയാണ് നമ്മളെ കരുത്തുറ്റവനാക്കുന്നത്.

എന്റെ നേതൃത മികവിൽ എനിക്ക് നല്ല വിശ്വാസമുണ്ട്. എനിക്ക് ടീമിനെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും.വിജയങ്ങൾ പുറകെ വരും. നന്നായി തുടങ്ങി ഒന്നുമില്ലാതെ അവസാനിക്കുന്നതിലും ഭേദം മോശമായി തുടങ്ങി മികച്ചവനാക്കുക എന്നുള്ളതാണ്.

കെ ൽ രാഹുലിന്റെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.രാഹുലിന്റെ വിശ്വാസം പോലെ ഇന്ത്യ തിരകെ എത്തട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

സ്വന്തം ടീമിന്റെ ആരാധകർ തനിക്കെതിരെ ആക്രോശിച്ചത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നു നെയ്മർ ജൂനിയർ

ബാഴ്സയിലെ പഴയ മെസ്സിയെ ഇനി നമുക്ക് കാണാം – ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്