in ,

കോഹ്‌ലിയും രോഹിതും ശ്രീലങ്കൻ പരമ്പര കളിക്കാൻ സാധ്യതയില്ല; പകരം കെ.എൽ രാഹുൽ ഇന്ത്യൻ നായകസ്ഥാനത്തേക്ക്…

വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും T20 വേൾഡ് കപ്പ് ജയിച്ചത്തിന് ശേഷംമുള്ള ബ്ലോക്ക്ബസ്റ്റർ തിരിച്ചുവരവ് വൈകുമെന്നാണ് റിപ്പോർട്ട്‌. ഇരുവരും ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഇടംപിടിക്കാൻ സാധ്യതയില്ല.

ഗൗതം ഗംഭീറിന്റെ പരിശീലകനായുള്ള ആദ്യ പരമ്പര കൂടിയാണ് ഇത്. അതോടൊപ്പം രോഹിത് ശർമ്മ പരമ്പര കളിക്കാൻ സാധ്യതയില്ലാത്തത് കൊണ്ട് ഹാർദിക് പാണ്ഡ്യയെയോ കെഎൽ രാഹുലിനെയൊ ആയിരിക്കും ഇന്ത്യ പുതിയ ക്യാപ്റ്റനായി തിരെഞ്ഞെടുക്കുക.

നിലവിൽ സ്പോർട്സ് ടോക്കിന്റെ റിപ്പോർട്ട്‌ പ്രകാരം കെ.എൽ രാഹുലായിരിക്കും ഇന്ത്യയെ ശ്രീലങ്കയുമായുള്ള പരമ്പര നയിക്കുക എന്നാണ്. ജൂലൈ 28നാണ് ഇന്ത്യ ശ്രീലങ്ക പരമ്പര തുടങ്ങുക.

മൂന്ന് T20യും മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്ക പരമ്പരയിൽ അരങ്ങേറുക. എന്തിരുന്നാലും ശ്രീലങ്കയുമായുള്ള പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് BCCI ഉടൻ പ്രഖ്യാപ്പിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.

അമ്പോ!! റെക്കോർഡ് തുകയ്ക്ക് കിടിലൻ യുവ താരത്തെ സ്വന്തമാക്കാൻ മുംബൈ; വെല്ലുവിളിയുമായി എതിരാളികളും രംഗത്ത്..

ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പുകൾ റെഡി; ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ കരുത്തന്മാർ…