in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അങ്ങനെ ഐഎസ്എല്ലിലും ‘വാർ’ വരുന്നു; പക്ഷെ നിങ്ങൾ ഉദ്ദേശിച്ച വാറല്ല; ഐഎസ്സ്എല്ലിൽ കൊണ്ട് വരാനൊരുങ്ങുന്ന വാറിനെ കുറിച്ചറിയാം

ഐഎസ്എല്ലിൽ വാർ വരുമെന്ന് പറയുമ്പോൾ നമ്മൾ ചാമ്പ്യൻസ് ലീഗിലും മറ്റു പ്രമുഖ ലീഗുകളിലും കാണുന്ന വാർ ആണെന്ന് കരുതരുത്. അവിടെയൊക്കെ വളരെ നൂതനമായ സാങ്കേതിക വിദ്യകളിലൂടെയാണ് വാർ ക്രമീകരിച്ചിരിക്കുന്നത്. മികച്ച നിലവാരത്തിലുള്ള ക്യാമറകളും ഓരോ പുൽക്കൊടിയെയും കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ അവിടെ വാർ ഉപയോഗിക്കുന്നത്. എന്നാൽ അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ വരാനിരിക്കുന്ന വാറിനെ പറ്റി അത്രയൊന്നും പ്രതീക്ഷിക്കരുത്.

ഐഎസ്എൽ ആരാധകരുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഐഎസ്എല്ലിൽ വീഡിയോ അസിസ്റ്റ് റഫറി അഥവാ വാർ സിസ്റ്റം വരണമെന്നത്. കാരണം ഐഎസ്എല്ലിൽ മോശം റഫറിയിങ് പതിവായി ആവർത്തിക്കുമ്പോൾ അത് നശിപ്പിക്കുന്നത് കളി ആസ്വാദനത്തെ തന്നെയാണ്. ആരാധകർക്ക് മാത്രമല്ല പരിശീലകർക്കും ഈ മോശം റഫറിയിങ് ഒരു തലവേദനയാണ്. കേരളാ ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇവാൻ ആശാൻ കളംവിട്ടതും ഇവിടെ സുതാര്യമായ ഒരു റഫറിയിങ് ഇല്ലാത്തത് കൊണ്ടാണ്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഏറ്റവും പ്രധാനപ്പെട്ട വാർത്തയാണ് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗഭേയെ ഉദ്ദരിച്ച് കൊണ്ടുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ വാർ കൊണ്ട് വരുമെന്നുള്ള വാർത്ത. വിശ്വാസയോഗ്യമായ ഉറവിടമായതിനാൽ അടുത്ത സീസണിൽ വാർ വരുമെന്ന കല്യാൺ ചൗഭേയെ ഉദ്ധരിച്ചുള്ള വാർത്തകൾ നമ്മുക്ക് പൂർണമായും വിശ്വസിക്കാനാവും.

എന്നാൽ ഐഎസ്എല്ലിൽ വാർ വരുമെന്ന് പറയുമ്പോൾ നമ്മൾ ചാമ്പ്യൻസ് ലീഗിലും മറ്റു പ്രമുഖ ലീഗുകളിലും കാണുന്ന വാർ ആണെന്ന് കരുതരുത്. അവിടെയൊക്കെ വളരെ നൂതനമായ സാങ്കേതിക വിദ്യകളിലൂടെയാണ് വാർ ക്രമീകരിച്ചിരിക്കുന്നത്. മികച്ച നിലവാരത്തിലുള്ള ക്യാമറകളും ഓരോ പുൽക്കൊടിയെയും കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ അവിടെ വാർ ഉപയോഗിക്കുന്നത്. എന്നാൽ അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ വരാനിരിക്കുന്ന വാറിനെ പറ്റി അത്രയൊന്നും പ്രതീക്ഷിക്കരുത്.

പ്രധാനമായും ടിവി റീപ്ലേകളെ കേന്ദ്രീകരിച്ചായിരിക്കും ഐഎസ്എല്ലിലെ വാർ. കാരണം യൂറോപ്പിലേത് പോലുള്ള വാർ സിസ്റ്റം ഇവിടെ നടപ്പിലാക്കാൻ വലിയ തുക വേണം. അത്രയും തുക മുടക്കാൻ എഐഎഫ്എഫിന് സാഹചര്യമില്ലാത്തതിനാലാണ് ചെറിയ ചിലവിലുള്ള വാർ സിസ്റ്റത്തിലേക്ക് എഐഎഫ്എഫ് കടക്കുന്നത്. ടിവി റിപ്ലേകളിലൂടെയിരിക്കും ഇന്ത്യയിലെ വാർ സമ്പ്രദായം. യൂറോപ്പിലേത് പോലെ കൃത്യമായി പരിശോധിക്കാനുള്ള സാങ്കേതിക വിദ്യകളൊന്നും ഇന്ത്യയിലെ വാറിൽ ഉണ്ടാവില്ല. പല ലീഗുകളിലും ഇത്തരത്തിൽ വലിയ ചിലവുകളിലാത്ത വാർ സിസ്റ്റം നടപ്പിലാക്കുന്നുണ്ട്.

ഗ്രൗണ്ടിന്റെ ഒരു വശത്ത് ഒരുക്കിയ ടിവിയിൽ റീപ്ലേകൾ പരിശോധിച്ച ശേഷമായിരിക്കും റഫറി നടപടിയെടുക്കുക. ടിവി റീപ്ലേകൾ പരിശോധിച്ചുള്ള നടപടിയിൽ വലിയ സുതാര്യത ഉണ്ടാവില്ലെങ്കിലും നിലവിലെ ഇന്ത്യൻ ഫുട്ബോളിലെ മോശം റഫറിങ്ങിൽ നിന്നും താൽകാലിക ആശ്വാസം നല്കാൻ ഈ വാറിന് സാധിക്കും. പക്ഷെ അവിടെയും ടിവി റീപ്ലേകൾ പരിശോധിക്കേണ്ടത് ക്രിസ്റ്റൽ ജോണിനെ പോലുള്ളവർ തന്നെയാണ് എന്നതാണ് മറ്റൊരു ആശങ്ക.

ALSO READ: ആശാൻ ബ്ലാസ്റ്റേഴ്‌സ് വിടുമോ?; 2014 ൽ നടന്ന ഈ സംഭവം ഒന്ന് വായിച്ച് നോക്കൂ

ബ്ലാസ്റ്റേഴ്‌സ് താരത്തിന് വിലക്ക്

സന്തോഷ വാർത്ത:ആശാന്റെ വിലക്ക് സൂപ്പർ കപ്പിൽ മാത്രം?