ചെന്നൈ സൂപ്പർ കിങ്‌സ് താരവും ഇതിഹാസ ഇന്ത്യൻ താരവുമായ മഹേന്ദ്ര സിംഗ് ധോണിക്ക് ആശംസകളുമായി റോയൽ ചലഞ്ചേയ്സ് മുൻ ക്യാപ്റ്റനും ഇന്ത്യൻ സൂപ്പർ താരവുമായ വിരാട് കോഹ്ലി.
ഏവരെയും ഞെട്ടിച്ചു കൊണ്ട് ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ സ്ഥാനം ധോണി രാജി വെച്ചിരിന്നു. ഇതിന് ശേഷമാണ് വിരാട് കോഹ്ലി ആശംസകളുമായി രംഗത്ത് വന്നത്.
ചെന്നൈ സൂപ്പർ കിങ്സിൽ ഇതിഹാസ സമ്മാനമായ യാത്രയാണ് നിങ്ങൾ നടത്തിയത്.ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അദ്ധ്യായമാണ് അത്.എല്ലായ്പോഴും ധോണിയോട് ബഹുമാനം മാത്രെമെ ഉള്ളുവെന്നും വിരാട് തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
ഇന്ന് ഉച്ചയോടെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ സ്ഥാനം ധോണി രാജി വെച്ചത്. രവീന്ദ്ര ജഡേജയേ അടുത്ത ചെന്നൈ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.
ഐ പി എല്ലിന്റെ 15 ആം പതിപ്പിൽ ചെന്നൈയുടെ ആദ്യത്തെ മത്സരം മാർച്ച് 26 ന്ന് കൊൽക്കത്ത നൈറ്റ് റൈഡർസിനെതിരെയാണ്.