in ,

LOVELOVE

താൻ ഒരിക്കൽ പോലും നൂറ് ടെസ്റ്റ്‌ കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് വിരാട് കോഹ്ലി…

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് കോഹ്ലി. കോഹ്ലിക്ക് കീഴിൽ ഇന്ത്യ വിദേശത്തു ചരിത്രങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു.68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോഹ്ലി 40 വിജയങ്ങളും സ്വന്തമാക്കിട്ടുണ്ട്.

താൻ ഒരിക്കൽ പോലും നൂറു ടെസ്റ്റ് കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി.നൂറാം ടെസ്റ്റിനെ പറ്റിയുള്ള താരത്തിന്റെ പ്രതികരണത്തിലേക്ക്.

” നൂറ് ടെസ്റ്റ്‌ മത്സരങ്ങൾ കളിക്കുമെന്ന് താൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല.ഒരു നീണ്ട യാത്രയാണ് ഇത്.ഈ 100 ടെസ്റ്റ്‌ മത്സരങ്ങളിൽ ഞാൻ ധാരാളം ക്രിക്കറ്റ്‌ കളിച്ചു.അത് കൊണ്ട് തന്നെ 100 ടെസ്റ്റ് കളിക്കാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.ദൈവം എന്നോട് ദയ കാണിച്ചതിനാൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.

എന്റെ ഫിറ്റ്നസിനായി ഞാൻ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്.എനിക്കും എന്റെ കുടുംബത്തിന് എന്റെ കോച്ചിനും ഇത് വലിയ ഒരു നിമിഷമാണ്.എന്നെ സംബന്ധിച്ചിടത്തോളം ഈ ടെസ്റ്റ് മത്സരം കളിക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ട്.”

2011 ലാണ് കോഹ്ലി അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ അദ്ദേഹം 99 ടെസ്റ്റുകളിൽ നിന്ന് 7962 റൺസും സ്വന്തമാക്കിട്ടുണ്ട്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് കോഹ്ലി. കോഹ്ലിക്ക് കീഴിൽ ഇന്ത്യ വിദേശത്തു ചരിത്രങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു.68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോഹ്ലി 40 വിജയങ്ങളും സ്വന്തമാക്കിട്ടുണ്ട്.

ഇന്ന് രാവിലെ 9:30 ക്കാണ് ഇന്ത്യ ശ്രീ ലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരവും. വിരാടിന്റെ 100 ആം ടെസ്റ്റ്‌. നേരത്തെ ട്വന്റി ട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

ഞങ്ങളെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ജയിക്കാൻ പഠിപ്പിച്ചത് വിരാട് ആണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ..

താൻ വിരമിക്കുമ്പോൾ ഫുട്ബോൾ തന്നിലേക്ക് നിർവ്വചിക്കപ്പെടുമെന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച്…