in

LOVELOVE

പേടിച്ചത് തന്നെ സംഭവിച്ചു. ഇനി ക്യാപ്റ്റൻ സ്ഥാനത്തു അയാൾ ഇല്ല

ലോകം കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ്‌ ക്യാപ്റ്റൻ ഇനി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ ഒരു മിഡിൽ ഓവർ ബാറ്റസ്മാൻ മാത്രമായി തുടരും. ഇന്ത്യക്ക് പുറത്തു സീരീസ് ജയിക്കാൻ പഠിപ്പിച്ച ക്യാപ്റ്റൻ ഇനി ഇല്ല.

Kohli and Dada

ഒടുവിൽ രാജാവ് പടിയിറങ്ങി. ഇംഗ്ലണ്ടിലും ഓസ്ട്രേലിയിലും ദക്ഷിണ ആഫ്രിക്കയിലും ഇന്ത്യയെ ജയിപ്പിക്കാൻ പഠിപ്പിച്ച ക്യാപ്റ്റൻ ഇനി ഇല്ല.പ്രിയപ്പെട്ട കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയപ്പോൾ അയാൾ കടന്നു പോയ വഴിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

2014 ൽ ബോർഡർ ഗവസ്കർ ട്രോഫിയിൽ പരാജയത്തിന്റെ പടികുഴിയിൽ വീണ ഒരു ടീമിനെ നയിക്കേണ്ട ചുമതല മഹി കോഹ്ലിക്ക് നൽകി കളം ഒഴിഞ്ഞപ്പോൾ കോഹ്ലി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഈ ഒരു ടീമിനെ ഞാൻ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തും. അന്ന് ഏഴാം സ്ഥാനത്ത് ആയിരുന്ന ഇന്ത്യൻ ടീം പിന്നീട് തുടർച്ചയായി 5 കൊല്ലം ഐ സി സി ടെസ്റ്റ്‌ മെയ്സ് നേടിയതു തന്നെ കോഹ്ലി കൊടുത്ത ഊർജം ടീമിലേക്ക് ആളി പടർന്നത് കൊണ്ട് മാത്രമായിരുന്നു.

Kohli and Dada

സ്ഥാനമേറ്റ ആദ്യ മത്സരത്തിൽ ഇരു ഇന്നിങ്സിൽ സെഞ്ച്വറി നേടിയതും ജോൺസന്നുമായി നടന്ന വാക്ക് തർക്കവും എല്ലാത്തിന്റെയും തുടക്കമാത്രമായിരുന്നു. എന്താടാ എന്ന് ചോദിച്ചാൽ നീ ഏതാടാ എന്ന് ചോദിക്കാൻ ടീമിനെ കോഹ്ലി പഠിപ്പിച്ചു.2015 -16 ഹോം സീസണിൽ ഒരു പരമ്പര പോലും തോൽക്കാതെ ഇന്ത്യ വെന്നികൊടി പാറിച്ചു.തുടർച്ചയായ സീരീസകളിൽ ഡബിൾ സെഞ്ച്വറി നേടി കൊണ്ട് അയാൾ ക്യാപ്റ്റൻ സ്ഥാനം തന്റെ ബാറ്റിങ്ങിന് ഒരു ഭാരമല്ല എന്ന് തെളിയിച്ചു. പക്ഷെ അപ്പോഴും ദാദക്കും മഹിക്കും കീഴടക്കാൻ കഴിയാത്ത sena രാജ്യങ്ങളിൽ ഇന്ത്യക്ക് ഒരു ടെസ്റ്റ്‌ പരമ്പര എന്നത് ഒരു സ്വപ്നമാത്രമായി അവശേഷിച്ചു.

Aavesham CLUB Facebook Group

പക്ഷെ സ്വപനങൾക്ക് പുറകെ ഓടാൻ സ്വപ്നങ്ങൾ നേടാൻ ദൈവം ഒരു രാജാവിനെ പറഞ്ഞു അയച്ചു. അവന് മുന്നിൽ നിന്ന് പട നയിച്ചപ്പോൾ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ കാങ്കരൂക്കളുടെ കോട്ട കീഴടക്കി.പിന്നെ എല്ലാം ഒരു മുത്തശ്ശി കഥ പോലെ മനോഹരമായിരുന്നു . കോഹ്ലിയുടെ മികവിൽ ഇംഗ്ലണ്ടിലും ആഫ്രിക്കയിലും മൽസരങ്ങൾ ജയിച്ചു തുടങ്ങി. .പിന്നീട് ഇംഗ്ലണ്ടിലും പരമ്പര സ്വന്തമാക്കി. മഴ പെയ്യാൻ പ്രാർത്ഥിച്ച ഇന്ത്യൻ ആരാധകാർക്ക് പകരം ഇന്ന് പ്രാർത്ഥിക്കുന്നത് എതിരാളികളുടെ ആരാധകാരായി.

ഇന്ത്യക്ക് ഏറ്റവും മികച്ച ഫാസ്റ്റ് ബൌളിംഗ് യൂണിറ്റ് സമർപ്പിച്ച ക്യാപ്റ്റൻ കോഹ്ലി തന്നെയാണ്. ഇഷാന്തും ബുമ്രയും സിറാജും ഷമിയും അടങ്ങുന്ന എതിരാളികൾ ഭയക്കുന്ന ഫാസ്റ്റ് ബൗളേഴ്‌സ് ഈ കാലഘട്ടത്തിൽ ഉയർന്നു വന്നു. സ്പിൻ പിച്ച് മാത്രം ഒരുക്കി കൊണ്ടിരുന്ന ഇന്ത്യ ഫാസ്റ്റ് ബൌളിംഗ് പിച്ചുകൾ കൂടി ഒരുക്കാൻ തുടങ്ങി.

പക്ഷെ എല്ലാം നല്ല കാര്യങ്ങൾക്കും ഒരു അവസാന ഉണ്ടാവും. കോഹ്ലി എന്നാ നല്ല ക്യാപ്റ്റന്റെ അവസാനം അത്ര സുഖകരമായതായിരുന്നില്ല. ലിമിറ്റഡ് ഓവർ ക്യാപ്റ്റൻസികളിൽ നിന്ന് അയാൾ പടിയിറങ്ങിയപ്പോൾ ഉറപ്പിച്ചത് ആയിരുന്നു. ടെസ്റ്റിലും അധികം വൈകാതെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ്‌ ക്യാപ്റ്റൻ ആ പദവി വേണ്ട എന്ന് വെക്കുമെന്ന്.പക്ഷെ,!

ഇനി അയാൾ തന്റെ ബാറ്റ് കൊണ്ട് ചരിത്രം സൃഷ്ടിക്കും. അയാളിലൂടെ ഇന്ത്യ കാഴ്ച്ച വെച്ച ഒരു ബ്രാൻഡ് ഓഫ് ക്രിക്കറ്റ്‌ ഇനി ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഉണ്ടാവുമോ എന്നറിയില്ല. എങ്കിലും നിങ്ങൾ തന്നെ മനോഹരമായ നിമിഷങ്ങൾ മാത്രം മതി നിങ്ങളിലെ ക്യാപ്റ്റനെ എന്നും ഞങ്ങൾക്ക് ഓർത്തു വെക്കാൻ. നന്ദി കോഹ്ലി, ഒരായിരം നന്ദി.

ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ്; ഐഎസ്എൽ പ്രതിസന്ധിയിൽ…

ടെസ്റ്റ് ടീമിന്റെ പുതിയ നായകൻ ആര്? ബൗളിങ് ക്യാപ്റ്റനെ പരീക്ഷിക്കാൻ ഇന്ത്യ തയാറാവുമോ?