in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കെകെആറിന് പുതിയ നായകൻ; യുവതാരത്തെ നായകനാക്കാനൊരുങ്ങി കൊൽക്കത്ത

ഐപിഎൽ താരലേലത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ടീമുകൾ ലേലത്തിനുള്ള പദ്ധതികൾ തയ്യാറെടുക്കുമ്പോൾ ലേലത്തിന് മുമ്പേ സുപ്രധാന തീരുമാനം കൈകൊള്ളാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ നായകന്റെ കാര്യത്തിലാണ് കെകെആറിന്റെ പുതിയ തീരുമാനം.

ഐപിഎൽ താരലേലത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ടീമുകൾ ലേലത്തിനുള്ള പദ്ധതികൾ തയ്യാറെടുക്കുമ്പോൾ ലേലത്തിന് മുമ്പേ സുപ്രധാന തീരുമാനം കൈകൊള്ളാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ നായകന്റെ കാര്യത്തിലാണ് കെകെആറിന്റെ പുതിയ തീരുമാനം.

ദേശീയ മാധ്യമമായ എബിപി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം കെകെആർ തങ്ങളുടെ പുതിയ നായകനായി റിങ്കു സിംഗിനെ ചുമതലയേൽപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ്. ഇതോട് കൂടി കെകെആർ ലേലത്തിൽ ക്യാപ്റ്റൻ മെറ്റീരിയൽ താരത്തിനായി പണമിറക്കില്ലെന്ന് ഉറപ്പാണ്.

ശ്രേയസ് അയ്യരായിരുന്നു കഴിഞ്ഞ സീസണിൽ കെകെആറിനെ നയിച്ചത്. ശ്രേയസിന്റെ കീഴിൽ ടീം കിരീടം നേടുകയും ചെയ്തിരുന്നു. എന്നാൽ ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടതോടെ കെകെആർ ശ്രേയസ് അയ്യരിനെ നിലനിർത്താതെ ഒഴിവാക്കുകയായിരുന്നു.

റിങ്കു സിങ്, വരുൺ ചക്രവർത്തി, സുനിൽ നരേൻ, ആന്ദ്രേ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിങ് എന്നിവരെയാണ് കെകെആർ നിലനിർത്തിയത്. ഇതിൽ പ്രഥമ പരിഗണന നൽകി നിലനിർത്തിയ റിങ്കു സിംഗിനെ തന്നെ പുതിയ നായകനാക്കാനാണ് കെകെആർ ഒരുങ്ങുന്നത്.

റിങ്കുവിനെ നായകനാക്കിയാൽ മെഗാ ലേലത്തിൽ നായകന് വേണ്ടി കെകെആർ ശ്രമങ്ങൾ നടത്തില്ലെന്ന് ഉറപ്പാണ്. അതിനർത്ഥം കെഎൽ രാഹുൽ, ഋഷഭ് പന്ത് എന്നിവർക്കായി കെകെആർ ശ്രമം നടത്തില്ലെന്ന് സാരം.

IPL Auction: KKR could look at Rinku Singh as Shreyas Iyer’s replacement in leadership role

ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് സ്റ്റേഡിയത്തിൽ കളിക്കാൻ ഒരുങ്ങുന്നു?? സൂചനകൾ നൽകി ബ്ലാസ്റ്റേഴ്‌സ് CEO…

ഇനിയും സൂപ്പറാകും; സൂപ്പർ ലീഗ് കേരളയിലേക്ക് രണ്ട് പുതിയ ടീമുകൾ കൂടി