in ,

ഫോഴ്സ കൊച്ചിക്കെതിരെ ഇത്തവണകോഴിക്കോടിന് കണക്കുകൂട്ടലുകൾ തെറ്റി🔥

കേരള ഫുട്ബോൾ ആരാധകരുടെ ആവേശം ഉയർത്തിയ കേരള സൂപ്പർ ലീഗിന്റെ മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ശക്തരായ കാലിക്കറ്റ് എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ തളച്ചിട്ടിരിക്കുകയാണ് ഫോഴ്സ കൊച്ചി.

കേരള ഫുട്ബോൾ ആരാധകരുടെ ആവേശം ഉയർത്തിയ കേരള സൂപ്പർ ലീഗിന്റെ മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ശക്തരായ കാലിക്കറ്റ് എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ തളച്ചിട്ടിരിക്കുകയാണ് ഫോഴ്സ കൊച്ചി.

ടൂർണമെന്റിലെ രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള കാലിക്കറ്റ്‌ എഫ്സി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് സ്വന്തം ആരാധകർക്ക് മുന്നിൽ മൂന്നാമത്തെ വിജയവും ലക്ഷ്യമാക്കിയാണ് ബൂട്ട് കെട്ടിയത്.

Also Read – തോൽവിയിൽ നിന്നും ശക്തമായി ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരും, അടുത്ത മത്സരത്തിൽ കാണാമെന്നു സൂപ്പർ താരം🔥

രണ്ടു മത്സരങ്ങളിൽ നിന്നും ഒരു സമനിലയും ഒരു തോൽവിയുമായി കോഴിക്കോട് സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങിയ ഫോഴ്സ കൊച്ചിക്കെതിരെ ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ഗനിയുടെ ഗോളിൽ കാലിക്കറ്റ് എഫ്സി മുന്നിലെത്തി.

Also Read –  അരങ്ങേറ്റം തകർത്തെങ്കിലും ടീം തോറ്റതിനെ കുറിച്ച് ബ്ലാസ്റ്റേഴ്സിന്റെ അവസാന സൈനിങ് പറഞ്ഞത്..

എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഫോഴ്സ കൊച്ചി മത്സരത്തിന്റെ 75 മിനിറ്റിൽ സമനില തിരിച്ചടിച്ചു. തുടർന്ന് മത്സരം പൂർത്തിയായപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മത്സരം സമനിലയായെങ്കിലും പരാജയം അറിയാത്ത കാലിക്കറ്റ് എഫ്സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Also Read – ഇടി കൊണ്ട് വീണ വിദേശതാരത്തിന്റെ പരിക്ക് സീൻ ആണ്🥲അപ്ഡേറ്റ് ഇതാണ്..

ഇടി കൊണ്ട് വീണ വിദേശതാരത്തിന്റെ പരിക്ക് സീൻ ആണ്🥲അപ്ഡേറ്റ് ഇതാണ്..

സൂപ്പർ ലീഗിലെ മനം നിറച്ച കണ്ണഞ്ചപ്പിക്കുന്ന തകർപ്പൻ ഗോളുകളുടെ വീഡിയോ ഇതാ..