ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്ന വാർത്ത പുറത്തുവന്നത് മുതൽ താരത്തിന്റെ പ്രഥമപരിഗണന മാഞ്ചസ്റ്റർ സിറ്റി ആയിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ സിറ്റിക്ക് താരത്തിനെ ടീമിൽ എടുക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യതകൾ കാണുന്നത് ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെൻറ് ജർമന് ആണ്.
ലയണൽ മെസ്സിയുടെ ഫ്രഞ്ച് ക്ലബ്ബിലേക്കുള്ള പ്രവേശനം അത്ര സുഖകരമായിരിക്കില്ല. പ്രതിഫലം സംബന്ധിച്ച പ്രശ്നങ്ങൾ അവിടെയും ഉണ്ടാകുവാൻ സാധ്യതയുണ്ട്. കാരണം നിലവിൽ കളിക്കുന്ന താരങ്ങൾക്ക് തന്നെ വളരെ ഉയർന്ന പ്രതിഫലം ആണ് ഈ ഫ്രഞ്ച് ക്ലബ് നൽകുന്നത്. അതിൻറെ കൂടെ മെസ്സിയുടെ ഉയർന്ന പ്രതിഫലം കൂടി ആകുമ്പോൾ ക്ലബ്ബിന് ഒരുപക്ഷേ യുവേഫയുടെ പൂട്ട് വീണേക്കാം.
പക്ഷേ സൂപ്പർ ലീഗ് വിഷയത്തിൽ യുവേഫയുടെ നിലപാടിനൊപ്പം ഉറച്ചുനിന്ന പാരീസ് സെന്റ് ജർമൻ ക്ലബ്ബിനോട് യുവേഫക്ക് ഒരു പ്രത്യേക വാത്സല്യമുള്ളതുകൊണ്ടുതന്നെ അടിയന്തരമായി നടപടികൾ അവർക്ക് നേരിടേണ്ടി വരില്ല എന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.
- PSG റാമോസിനെ റാഞ്ചുന്നതിന് പിന്നിൽ പ്രധാനമായും രണ്ട് ലക്ഷ്യങ്ങൾ
- പുതിയ ക്ലബ്ബിനെ പറ്റി മെസ്സി അന്തിമ തീരുമാനം നേരിട്ട് പറയുന്നു
- സന്ദേശ് ജിങ്കൻ ദിവസങ്ങൾക്കുള്ളിൽ ക്രൊയേഷ്യൻ ക്ലബ്ബിലേക്ക് പറക്കുമെന്ന് റിപ്പോർട്ട്
ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബിലേക്ക് വരികയാണെങ്കിൽ അവിടെയുള്ള കെയ്‌ലിൻ എംബപ്പേ എന്ന ഫ്രഞ്ച് യുവതാരത്തിൻറെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് ആശങ്കകൾ ഉണ്ടായിരുന്നു. അവസരം മുതലാക്കി റയൽമാഡ്രിഡ് താരത്തിനെ പാരീസിൽ നിന്ന് കൊണ്ട് പോകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
സ്പാനിഷ് ക്ലബ്ബായ റയൽമാഡ്രിഡ് എഫ് സിയും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമനും തമ്മിൽ കെയ്‌ലിൻ എംബപ്പേയുടെ കാര്യത്തിൽ ഒരു പൂർവ്വ ധാരണയിലെത്തി എന്നിവരെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ PSG യുടെ പരിശീലകനായ മൗറീഷ്യ പോട്ടെചീനോ എന്തുതന്നെയായാലും എംബപ്പേ ഫ്രഞ്ച് ക്ലബിൽ തുടരും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.