in , , , ,

LOLLOL OMGOMG LOVELOVE AngryAngry CryCry

ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിപ്പിക്കാൻ എ ടി കെ മോഹൻ ബഗാൻ, ലാ ലീഗ താരത്തിനായി വല വിരിച്ചു ഐ എസ് എൽ വമ്പന്മാർ 

നിലവിൽ ലാ ലിഗയിൽ പത്താം സ്ഥാനത്താണ് ക്ലബ്‌. ഈ സീസണിൽ ലാ ലീഗയിൽ 31 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. ഇടത് വിംങ്ങാണ് താരത്തിന്റെ പ്രധാന പൊസിഷൻ. ലെഫ്റ്റ് മിഡ്‌ഫീൽഡിലും താരം കളിക്കും

ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫർ നീക്കത്തിനായി ഐ എസ് എൽ വമ്പന്മാരായാ എ ടി കെ മോഹൻ ബഗാൻ. നിലവിൽ ലാ ലീഗയിൽ പന്ത് തട്ടുന്ന താരത്തിനായി വല വിരിച്ചു ഐ എസ് എൽ വമ്പന്മാർ. സെല്റ്റ ഡി വിഗോ താരത്തിത്തിനെയാണ് ക്ലബ്‌ ലക്ഷ്യവെച്ചിരിക്കുന്നത്.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ എ ടി കെ മോഹൻ ബഗാൻ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫർ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പ്രമുഖ മാധ്യമമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഒരു ലാ ലീഗ താരത്തിൽ എ ടി കെ താല്പര്യം പ്രകടപിച്ചതായി റിപ്പോർട്ട് ചെയ്തത്. സെല്റ്റ ഡി വിഗോ താരം നോലിട്ടോയിലാണ് ക്ലബ്‌ താല്പര്യം കാണിച്ചിരുന്നത്.

<> on May 29, 2016 in St Gallen, Switzerland.

നിലവിൽ ലാ ലിഗയിൽ പത്താം സ്ഥാനത്താണ് ക്ലബ്‌. ഈ സീസണിൽ ലാ ലീഗയിൽ 31 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. ഇടത് വിംങ്ങാണ് താരത്തിന്റെ പ്രധാന പൊസിഷൻ. ലെഫ്റ്റ് മിഡ്‌ഫീൽഡിലും താരം കളിക്കും

നിലവിൽ 1.50 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. സ്പെയിൻ ദേശിയ ടീമിന് വേണ്ടി 16 മത്സരങ്ങളിൽ നിന്ന് ആറു ഗോളുകൾ ഈ 35 വയസ്സകാരൻ സ്വന്തമാക്കിട്ടുണ്ട്.നിലവിൽ ജൂൺ 30 ൽ താരത്തിന്റെ ലാ ലീഗ ക്ലബ്ബുമായിയുള്ള കരാർ അവസാനിക്കും.

താൻ തന്റെ ഭാവിയെ പറ്റിയുള്ള തീരുമാനമെടുത്തു കഴിഞ്ഞുവെന്ന് എമ്പാപ്പേ..

സഞ്ജുവിന് ആശ്വാസം, രാജസ്ഥാന്റെ സൂപ്പർ താരം തിരകെയെത്തി..