സ്പാനിഷ് ക്ലബ് ബാഴ്സലോണയും അർജൻറീന താരം ലയണൽ മെസ്സിയും തമ്മിലുള്ള ബന്ധം വളരെ അഭേദ്യമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന ഈ ബന്ധം കൊണ്ട് ക്ലബ്ബിനും താരത്തിനും നേട്ടങ്ങളാണ് കൂടുതൽ ഉണ്ടായത്. കൂടുതൽ എന്നല്ല പറയേണ്ടത് പൂർണമായും ഇരുവർക്കും നേട്ടം തന്നെയാണ് ഉണ്ടായത് എന്നാണ് പറയേണ്ടത്.
ബാല്യകാലത്തിൽ ലയണൽ മെസ്സിയുടെ ചികിത്സാ ചെലവുകൾ ഉൾപ്പെടെ ഏറ്റെടുത്തുകൊണ്ട് ആയിരുന്നു ഒരു ഇതിഹാസതാരം ആയി മെസ്സിയെ ബാഴ്സലോണ എന്ന ക്ലബ്ബ് വളർത്തിയെടുത്തത്. പിന്നീട് ബാഴ്സലോണയിലെ മഹാരഥന്മാർ പടി ഇറങ്ങിയ സമയത്ത് ബാഴ്സലോണയെ ഒറ്റയ്ക്ക് ചുമലിലേറ്റി വിജയങ്ങളിലേക്ക് നയിക്കുവാനും വിജയപാതയിൽ നിലനിർത്തുവാനും ലയണൽ മെസ്സി എന്ന താരത്തിന് കഴിഞ്ഞിരുന്നു.
ദീർഘകാലമായി ബാഴ്സലോണ എന്ന കാറ്റലോണിയൻ ക്ലബ്ബിൻറെ മുഖമുദ്രയാണ് ഈ താരം. ബാഴ്സലോണയിലെ നിലവിലെ പരിശീലകൻ അദ്ദേഹം നിയമിതനായ സമയത്ത് ടീമിനുള്ളിലെ മെസ്സിയുടെ പ്രഭാവം കുറയ്ക്കുവാൻ ശ്രമിച്ചതിനെതുടർന്ന് ആരാധകരിൽ നിന്നും വൻ പ്രതിഷേധമായിരുന്നു ഉണ്ടായത്.
ഒരുപക്ഷേ ആരാധകർക്ക് ക്ലബ്ബിനെക്കാൾ വലുതാണ് ലയണൽ മെസ്സി എന്ന അവരുടെ ഇതിഹാസതാരം. മെസ്സി ഇല്ലാതെ നിലനിൽക്കാൻ കഴിയുമെന്ന് സ്പാനിഷ് ക്ലബ് അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ പരസ്യവരുമാനത്തിൽ പോലും മെസ്സി വിട്ടു പോയാൽ അവർക്ക് നല്ല ഇടിവ് ഉണ്ടാകും.
ആരാധകരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധമാണ് ഇപ്പോൾ സ്പാനിഷ് ക്ലബ്ബിന് നേരിടേണ്ടിവരുന്നത്. ഒരുപക്ഷേ ക്ലബ്ബിൻറെ നിലനിൽപ്പിന് തന്നെ താരത്തിന്റെ അഭാവം ഭീഷണിയായേക്കാവുന്ന ഒരു സാഹചര്യം ഉള്ളതുകൊണ്ട് ഏതുവിധേനയും താരത്തിനെ നിലനിർത്തുവാൻ ഒരു അവസാനവട്ട ശ്രമത്തിന് തയ്യാറെടുക്കുകയാണ് ബാഴ്സലോണ. അതിനായി ചില പുതിയ കരാർ തയ്യാറെടുപ്പുകളും സ്പാനിഷ് ക്ലബ്ബ് നടത്തുന്നുണ്ട്