in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഇത് സഞ്ജുവിന്റെ അവസാന അവസരം..

ഇന്നലെയാണ് അയർലന്റിനെതിരെയുള്ള ഇന്ത്യയുടെ ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. രണ്ട് മത്സരങ്ങൾ അടങ്ങുന്ന ട്വന്റി ട്വന്റി പരമ്പരക്ക്‌ വേണ്ടിയാണ് ഇന്ത്യ അയർലണ്ടിലേക്ക് വിമാനം കേറുക.ഹാർദിക് നയിക്കുന്ന ടീമിൽ സഞ്ജു സാംസണെ തിരകെ വിളിച്ചിട്ടുണ്ട്.

Rahul and Sanju

ഇന്നലെയാണ് അയർലന്റിനെതിരെയുള്ള ഇന്ത്യയുടെ ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. രണ്ട് മത്സരങ്ങൾ അടങ്ങുന്ന ട്വന്റി ട്വന്റി പരമ്പരക്ക്‌ വേണ്ടിയാണ് ഇന്ത്യ അയർലണ്ടിലേക്ക് വിമാനം കേറുക.ഹാർദിക് നയിക്കുന്ന ടീമിൽ സഞ്ജു സാംസണെ തിരകെ വിളിച്ചിട്ടുണ്ട്.

ടീം പ്രഖ്യാപിച്ചതിന് ശേഷമുള്ള സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നതും സഞ്ജു സാംസൺ തന്നെയാണ്. സഞ്ജുവിന്റെ അവസാന അവസരമാണ് ഇത്. പക്ഷെ ചിലർ പറയുന്ന സഞ്ജുവിന് ആദ്യ ഇലവനിൽ പോലും അവസരം കിട്ടില്ലെന്ന്‌.

എന്നാൽ യാഥാർത്ഥ്യം അകലെയാണ്. സൂചനകൾ എല്ലാം സൂചിപ്പിക്കുന്നത് സഞ്ജു പരമ്പരയിലെ രണ്ട് മത്സരങ്ങളും കളിക്കുമെന്ന് തന്നെയാണ്. അതും ട്വന്റി ട്വന്റിയിൽ തന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറിൽ.

അത് കൊണ്ട് തന്നെ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യത്തിലേക്കുള്ള ചവിട്ട് പടിയായി സഞ്ജു ഈ പരമ്പരയെ കാണേണ്ടതുണ്ട്. കപിൽ ദേവ് പറഞ്ഞത് പോലെ സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങൾ സഞ്ജുവിൽ നിന്ന് ഉണ്ടാകേണ്ടതുണ്ട്.അത് കൊണ്ട് തന്നെ രണ്ട് ട്വന്റി ട്വന്റി മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു പരമ്പരയിലെ താരമായി സഞ്ജു മാറുമെന്ന് തന്നെ പ്രത്യാശിക്കാം. ജൂൺ 26 ന്നും 28 ന്നുമാണ് ട്വന്റി ട്വന്റി മത്സരങ്ങൾ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യൻ ടീം ചുവടെ ചേർക്കുന്നു.

ഹാർദിക് പാന്ധ്യ (c), ഭൂവനേശ്വർ കുമാർ (vc),ഇഷൻ കിഷൻ,രുതുരാജ് ഗെയ്ക്വാദ്,സഞ്ജു സാംസൺ, സൂര്യ കുമാർ യാദവ്,രാഹുൽ ത്രിപതി,വെങ്കടെഷ് അയ്യർ,ദീപക് ഹൂഡ, ദിനേശ് കാർത്തിക്,അക്സർ പട്ടേൽ, രവി ബിഷനോയ്,യൂസന്ദ്ര ചാഹാൽ,ഹർഷൽ പട്ടേൽ, ആവേശ് ഖാൻ,അർഷദീപ് സിംഗ്, ഉമ്രാൻ മാലിക്

ബ്രസീലിയൻ സൂപ്പർ താരത്തിന്റെ കരാർ പുതുക്കി റയൽ മാഡ്രിഡ്‌..

ഇന്ത്യൻ വനിത ഫുട്ബോൾ ടീം യൂറോപ്പിലേക്ക്..