in , , ,

OMGOMG LOVELOVE CryCry

ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പ് കളിക്കുമോ; പ്രീ സീസൺ എന്ന് തുടങ്ങും… പ്രതികരണവുമായി രാഹുൽ കെപി

പല ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെയും സംശയമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ എവിടെവെച്ച് നടക്കുമെന്നും എപ്പോൾ തുടങ്ങുമെന്നെല്ലാം. ബ്ലാസ്റ്റേഴ്സിന്റെ ഫ്രീ സീസൺ പുറം രാജ്യത്ത് വെച്ച് നടക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹംങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മലയാളി താരം രാഹുൽ കെപി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന്റെ തയാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. നിലവിൽ ക്ലബ്‌ സ്‌ക്വാഡ് ശക്തിപെടുത്താനുള്ള ലക്ഷ്യത്തിൽലാണ്. ഇതിനെ തുടർന്ന് പല റൂമറുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.

പല ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെയും സംശയമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ എവിടെവെച്ച് നടക്കുമെന്നും എപ്പോൾ തുടങ്ങുമെന്നെല്ലാം. ബ്ലാസ്റ്റേഴ്സിന്റെ ഫ്രീ സീസൺ പുറം രാജ്യത്ത് വെച്ച് നടക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹംങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മലയാളി താരം രാഹുൽ കെപി.

കഴിഞ്ഞദിവസം നടന്ന അഭിമുഖത്തിൽ താരം പറഞ്ഞത് ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ അടുത്ത മാസം മുതൽ ആരംഭിക്കുമെന്നാണ്. എന്നാൽ പ്രീ സീസൺ എവിടെവച്ച് നടക്കും എന്നതിൽ താരം വ്യക്തത തന്നില്ല. അതോടൊപ്പം വരാൻ പോകുന്ന ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുമെന്നും താരം വെളിപ്പെടുത്തി.

https://twitter.com/kbfcxtra/status/1672847395670102016?t=lrZGndYKpKlQObBvte0ZBw&s=19

“ഞങ്ങൾ അടുത്ത മാസം മുതൽ പ്രീസീസൺ ആരംഭിക്കും, ഞങ്ങൾ പ്രീസീസണിനായി എവിടെയെങ്കിലും പോകുകയാണ്. അതോടൊപ്പം ഞങ്ങൾ ഡുറാൻഡ് കപ്പും കളിക്കുമെന്നാണ് ഞാൻ കേട്ടിട്ടുള്ളത്” എന്നാണ് രാഹുൽ കെപി പറഞ്ഞത്. എന്തായാലും പല ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും സംശയമാണ് ഇവിടെ അവസാനിച്ചിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന് കിടിലൻ വമ്പൻ ഓഫർ നൽകി സൂപ്പർ താരത്തിനെ പൊക്കാൻ വീണ്ടും വമ്പൻമാർ രംഗത്ത്!

മുംബൈ സിറ്റിയിൽ കിടിലൻ പ്രകടനം നടത്തി, ചെക്കനെ ടീമിലേക്ക് സ്ഥിരമായി തൂക്കിയെടുത്തു സൈനിങ് നടത്തി?