ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകൻ ഗൗതം ഗാഭീറിന് കൂട്ടായി മുൻ അന്താരാഷ്ട്ര താരം അഭിഷേക് നായറെ സഹ പരിശീലകനാക്കാൻ ഒരുങ്ങി BCCI. 2024 ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചവരാണ് നായരും ഗംഭീറും.
റിപ്പോർട്ടുകൾ പ്രകാരം ഗൗതം ഗംഭീറിന്റെ താല്പര്യം മൂലമാണ് അഭിഷേക് നായരെ BCCI സഹ പരിശീലകനാക്കുന്നത്. KKRമായുള്ള സമയത്ത് ഗംഭീറിന് നായറുമായി വാക്കാലുള്ള കരാർ ഉണ്ടായിരുന്നുവെന്നാണ് ബംഗാളി പത്രമായ ആജ്കൽ റിപ്പോർട്ട് ചെയ്യുന്നത്.
അതോടൊപ്പം ബൗളിംഗ് പരിശീലകനായി സഹീർ ഖാനെ കൊണ്ടുവരാനുള്ള നീകങ്ങളിലാണ് BCCI. പക്ഷെ ഇതുവരെ ഒരു ഔദ്യോഗിക റിപ്പോർട്ട് വന്നിട്ടില്ല. സഹീർ ഖാൻ പുറമെ ലക്ഷ്മിപതി ബാലാജിയും ബൗളിംഗ് പരിശീലകനാവാൻ സാധ്യതയുണ്ട്.
നിലവിലെ ഫീൽഡിങ് പരിശീലകനായ ടി ദിലീപ് ഗൗതം ഗംഭീറിനോടൊപ്പം തുടരാനാണ് സാധ്യത. എന്തിരുന്നാലും ഇതെല്ലാം ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാക്കും.