in , ,

LOVELOVE

ഡയസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ.

ഡയസിന്റെ കാര്യത്തിലെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഡെബാപ്രിയയാണ് ഈ റിപ്പോർട്ട്‌ പുറത്ത് വിടുന്നത്. അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഉടനെ തന്നെ ഔദ്യോഗികമായി ഡയസിന്റെ തിരിച്ചു വരവ് പ്രഖ്യാപിക്കും

ഡയസിന്റെ കാര്യത്തിലെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഡെബാപ്രിയയാണ് ഈ റിപ്പോർട്ട്‌ പുറത്ത് വിടുന്നത്. അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഉടനെ തന്നെ ഔദ്യോഗികമായി ഡയസിന്റെ തിരിച്ചു വരവ് പ്രഖ്യാപിക്കും.

ഡയസിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് മുന്നിലുണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം നീങ്ങിയെന്നാണ് ഇപ്പോൾ അദ്ദേഹം റിപ്പോർട്ട്‌ ചെയ്യുന്നത്.കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി താൻ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെ വരണോ എന്ന് ആരാധകരോട് ഡയസ് ചോദിച്ചിരുന്നു.98 ശതമാനം ആരാധകരും ഡയസിന്റെ തിരിച്ചു വരവ് ആഗ്രഹമുള്ളവരാണ്.

അർജന്റീന ക്ലബ്ബായ പ്ലാറ്റൻസിൽ നിന്നാണ് താരം ലോൺ വഴി ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. ലോൺ കാലാവധി അവസാനിച്ചതോടെ താരം തിരകെ അർജന്റീനയിലേക്ക് മടങ്ങിയിരുന്നു.എന്നാൽ അന്ന് തന്നെ താൻ തിരകെ ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ വരുമെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

അർജന്റീന ക്ലബ്ബിൽ താരം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്ത്യയിൽ നിന്നും മറ്റു വിദേശ ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫർ ഉണ്ടായിരുന്നു.ഇപ്പോൾ ഇതേ ഓഫറുകൾ വേണ്ടെന്ന് വെച്ച് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ ചേക്കേറുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

പീഡന ആരോപണം നേരിട്ട ഇന്ത്യൻ വനിതാ അണ്ടർ -17 പരിശീലകനെ പുറത്താക്കി..

മലയാളി താരത്തെ സ്വന്തമാക്കി ഹൈദരാബാദ് എഫ് സി..