ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ പ്രീതം കോട്ടൽ മോഹൻ ബഗാനിലേക്ക് കൂടുമാറുമെന്ന് പറഞ്ഞു അഭ്യൂഹങ്ങൾ വരാൻ തുടങ്ങിരുന്നു. ഈ എടുത്ത് വന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം മോഹൻ ബഗാന്റെ മധ്യനിര താരമായ ദീപക് താംഗ്രിയുമായുള്ള സ്വാപ്പ് ഡീലിലായിരിക്കും പ്രീതം ബ്ലാസ്റ്റേഴ്‌സ് വിടുകയെന്നാണ്.
ബ്ലാസ്റ്റേഴ്‌സ് വിട്ട ജീക്സൺ സിംഗിന് പകരമാവാൻ കേൾപുള്ള താരമാണ് ദീപക് താംഗ്രി. അതുകൊണ്ട് തന്നെ ആരാധകർക്ക് ഈ ഒരു നീക്കം നടക്കുമെന്ന് പ്രതിക്ഷിക്കുന്നുണ്ട്. പക്ഷെ ഇപ്പോളിത ആരാധകർക്കൊരു നിരാശയെറുന്ന റിപ്പോർട്ട് വരുകയാണ്.
പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ഈയൊരു സ്വാപ്പ് ഡീൽ ഇനി നടക്കാൻ സാധ്യതയില്ലായെന്നാണ്. ഇനി അഥവാ ഈ ട്രാൻസ്ഫർ നടക്കുകയാണേൽ വളരെയധികം ആശ്ചര്യപ്പെടുമെന്നും മാർക്കസ് വ്യക്തമാക്കി.
പക്ഷെ ഈ ഒരു സ്വാപ്പ് ഡീൽ നടക്കാത്തതിന്റെ കാരണം ഏതാണെന്ന് മാർക്കസ് സൂചിപ്പിച്ചിട്ടില്ല. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ മാനേജ്‌മെന്റ് ഒരു പ്രധാന കളിക്കാരനെ ബലിയർപ്പിക്കാൻ തയ്യാറല്ലയെന്നാണ്.
ഇത് തന്നെയാവാം ഈ ഒരു ട്രാൻസ്ഫർ നീക്കം നടക്കാത്തതിന്റെ കാരണം. എന്തിരുന്നാലും ഈ ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും മണിക്കൂറിൽ പുറത്ത് വരുന്നതാണ്.