ഇന്ത്യൻ ഫുട്ബോളിന്റെ പവർ ഹൗസ് എന്ന നഷ്ടപ്പെട്ട ഖ്യാതി വീണ്ടും കേരളത്തിലേക്ക് തിരികെയെത്തുന്ന ലക്ഷണങ്ങളാണ് ഇപ്പോൾ കാണുവാൻ കഴിയുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെക്ക് കേരള ബ്ലാസ്റ്റേഴ്സ് എത്തിയതാണ് കേരളത്തിലെ ഫുട്ബോൾ വളർച്ചയുടെ രണ്ടാം തരംഗത്തിന് കാരണമായത്.
പിന്നീട് ഐ ലീഗിൽ ഗോകുലം കേരള വേരുറപ്പിച്ചപ്പോൾ കേരളത്തിലെ ഫുട്ബോൾ വളർച്ചയുടെ വേഗതയും കൂടി. എന്നാൽ ഇതൊന്നും അല്ലായിരുന്നു യഥാർത്ഥ മാറ്റം. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ നെറ്റ്‌വർക്കുകളിൽ ഒന്നായ യുണൈറ്റഡ് വേൾഡ് ഫുട്ബോൾ ഗ്രൂപ്പിൻറെ രക്ഷാകർതൃത്വത്തിൽ അവരുടെ നിക്ഷേപത്തിൽ കേരളത്തിലെ ഫുട്ബോളിന്റെ മുഖച്ഛായതന്നെ മാറുവാൻ പോകുകയാണ്.
യുണൈറ്റഡ് ഗ്രൂപ്പിൻറെ വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അക്കാദമികളിൽ നിന്നും ക്ലബ്ബുകളിൽ നിന്നും പ്രതിഭാധനരായ യുവതാരങ്ങളെ അവർ കേരളത്തിലേക്ക് എത്തിക്കുകയാണ്. നേരത്തെ 21 വയസ്സുകാരനായ ഒരു ബ്രസീലിയൻ പ്രതിരോധനിര താരത്തിനെ അവർ കേരളാ യുണൈറ്റഡ് എഫ് സിയിലേക്ക് അയച്ചിരുന്നു.
- പ്രീ സീസണിൽ ബ്ലാസ്റ്റേഴ്സിനെ കേരള യുണൈറ്റഡ് മലർത്തിയടിച്ചു
- കേരള യുണൈറ്റഡ് എഫ്സി യുടെ ബ്രസീലിയൻ യുവതാരം ഗബ്രിയേൽ ലിമയെ പറ്റി അറിയാം…
എന്നാൽ ഇപ്പോൾ മുന്നേറ്റ നിരയിലേക്ക് ഒരു ലാറ്റിനമേരിക്കൻ യുവ രക്തത്തിനെ അവർ എത്തിച്ചിരിക്കുകയാണ്. 21 വയസുകാരനായ പരാഗ്വയ് സെൻറർ ഫോർവേഡ് ഹ്യുഗോ സൻഡോവൽനെ ആണ് അവർ പുതുതായി കേരള യുണൈറ്റഡിലേക്ക് എത്തിക്കുന്നത്. ലോക പ്രശസ്തമായ ബ്രസീലിയൻ ക്ലബ്ബ് കൊറിന്ത്യൻസിനായി സാവോ പോളോ ജൂനിയർ കപ്പിൽ 13 ഗോളുകളുമായി ടോപ്സ്കോററായ താരം കൂടിയാണ് ഇദ്ദേഹം.
താരവുമായ ഉള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ് സൈനിങ് ഉടൻ തന്നെ ഉണ്ടാകും. മികച്ച യുവ വിദേശ താരങ്ങളെ തങ്ങളുടെ ടീമിലേക്ക് എത്തിക്കുന്നത് വഴി വളരെ ശക്തമായ അടിത്തറയുള്ള ദീർഘകാല പദ്ധതികൾ ഉള്ള ഒരു ക്ലബ്ബ് തന്നെയാണ് കേരള യുണൈറ്റഡ് എന്ന് അവർ വ്യക്തമാക്കുകയാണ്.