in

LOVELOVE

സച്ചിനില്ല, ലെജന്റ്സ് ക്രിക്കറ്റ് കളിക്കാൻ സ്റ്റുവർട്ട് ബിന്നിയും; ഇന്ത്യൻ സ്ക്വാഡ് നോക്കാം!

ക്രിക്കറ്റ് ആരാധകർ ആഘോഷമാക്കിയ റോഡ് സേഫ്റ്റി ക്രിക്കറ്റ് സീരിസിന് സമാനമായി വീണ്ടും ഒരു ടൂർണമെന്റ്, ഈ മാസം ഇരുപതിന് മസ്കറ്റിൽ ആരംഭിക്കുന്ന ടൂർണമെന്റിൽ മൂന്ന് ടീമുകൾ ആണ് പങ്കെടുക്കുക. ഒരുപക്ഷേ ആരാധകർ ഒരുപാട് ആഗ്രഹിച്ച സച്ചിൻ ടെൻഡുൽക്കറുടെ തിരിച്ച് വരവ് ഈ ടൂർണമെന്റിൽ ഉണ്ടാവില്ല എന്ന് വ്യക്തമായി. അതെ സമയം നേരത്തെ പ്രഖ്യാപിച്ച ഇന്ത്യൻ സ്ക്വാഡിലേക്ക് സ്റ്റുവർട്ട് ബിന്നിയെയും മുഹമ്മദ് കൈഫിനെയും കൂടി ഉൾപെടുത്തി.

കഴിഞ്ഞ വർഷം റോഡ് സേഫ്റ്റി സീരിസിൽ ചാമ്പ്യന്‍സ് ആയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ ലെജന്റ്സ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമാവില്ല എന്ന് സച്ചിന്റെ വക്താവ് അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച സ്കാഡിനൊപ്പം മുഹമ്മദ് കൈഫ്, സ്റ്റുവർട്ട് ബിന്നി എന്നിവരും ഉണ്ടാവും എന്ന് ടീമിന്റെ മാനേജര്‍ ആയ രവി ശാസ്ത്രി അറിയിച്ചു. റോഡ് സേഫ്റ്റി സീരിസിൽ ഭാഗമല്ലായിരുന്ന ഹർഭജൻ സിങും ഇത്തവണ ഉണ്ടാവും.

ഇന്ത്യ മഹാരാജാ സ്ക്വാഡ്.; വിരേന്ദർ സെവാഗ്, യുവരാജ് സിങ്, ഹർഭജൻ സിങ്, സ്റ്റുവർട്ട് ബിന്നി, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, സുബ്രഹ്മണ്യം ബദ്രിനാഥ്, ആർ പി സിങ്, മുഹമ്മദ് കൈഫ്, പ്രഗ്യാൻ ഓജ, നമാൻ ഓജ, മൻപ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേൽ, സഞ്ചൈ ബംഗാർ, നയാൻ മോങ്കിയ, അമിത് ഭണ്ടാരി.

മറ്റ് ടീമുകൾ.; ഇന്ത്യ മഹാരാജാ ടീമിന് പുറമെ രണ്ട് ടീമുകൾ ആണ് ടൂർണമെന്റിന്റെ ഭാഗമാവുക. ശ്രീലങ്ക, പാക്കിസ്ഥാന്‍ ടീമുകളുടെ ഇതിഹാസ താരങ്ങളെ അണിനിരത്തി എത്തുന്ന ഏഷ്യ ലയൺസ് ടീമും മറ്റ് പ്രമുഖ ടീമുകളുടെ പ്ലയേസുമായി എത്തുന്ന റെസ്റ്റ് ഓഫ് ദ വേള്‍ഡ് ടീമുമാണ് ഈ ടീമുകൾ. റോഡ് സേഫ്റ്റി സീരിസിൽ അതാത് രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തിയ പല പ്ലയർസും ഇത്തവണ ഒരുമിച്ച് എത്തുന്നു എന്നത് ടൂർണമെന്റിലെ കോംപറ്റീഷൻ വർദ്ധിപ്പിക്കും എന്നത് തീർച്ച!

ഏഷ്യ ലയൺസ് സ്ക്വാഡ്; ഷൊയ്ബ് അഖ്തർ, മിസ്ബാഹുൽ ഹഖ്, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, മുഹമ്മദ് യൂസുഫ്, യൂനുസ് ഖാൻ, ഉമർ ഗുൽ, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, തിലകരത്നെ ദിൽഷൻ, രൊമേഷ് കലുവിതരണ, അസ്ഹർ മഹ്മൂദ്, ഉപുൽ തരംഗ, അസ്ഗർ അഫ്ഗാൻ.

സോണിയിൽ ലൈവ്!; ജനുവരി 20 ന് ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ അൽ അമാറത്തിൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഇന്ത്യയിലെ സംപ്രേഷണം സോണി നെറ്റ്വർക്കിനാണ്. കഴിഞ്ഞ വർഷം റോഡ് സേഫ്റ്റി സീരിസ് സംപ്രേഷണം ചെയ്തത് കളേർസ് സിനിപ്ലെക്സ് എന്ന ചാനലിലാണ്, ഒരുപക്ഷേ അതിന് ലഭിച്ച സ്വീകാര്യത ആവാം സോണിയെ ഇത്തവണ രംഗത്ത് ഇറങ്ങാൻ പ്രേരിപ്പിച്ചത്. എന്തായാലും ഈ നീക്കം ആരാധകർക്ക് കുറച്ചു കൂടി മെച്ചപ്പെട്ട അനുഭവം നൽകും എന്ന കാര്യത്തിൽ സംശയമില്ല.

ഹൈദരാബാദിനെതിരായ മത്സരത്തിൽ അവന്റെ ഫോം ബ്ലാസ്റ്റേഴ്സിന് വളരെ നിർണായകമാണ്…

മെസ്സിയിൽ നിന്ന് CR7-നിലേക്ക്, പോചെട്ടിനോ യുണൈറ്റഡിലേക്കെന്ന് വെളിപ്പെടുത്തി ഫുട്ബോൾ ജേർണലിസ്റ്റ്