in

LOVELOVE OMGOMG LOLLOL AngryAngry CryCry

ക്രിസ്റ്റ്യാനോ-മെസ്സി ഇല്ലെങ്കിൽ കഴിഞ്ഞ 13 വർഷം ബാലൻ ഡി ഓർ സ്വന്തമാക്കുന്നത് നെയ്മർ ഉൾപ്പടെ വമ്പൻ താരങ്ങൾ…

ഈ രണ്ട് GOAT മത്സരാർത്ഥികളും ഈ അവാർഡിൽ വളരെയധികം ആധിപത്യം പുലർത്തിയിട്ടുണ്ട്. എന്നാൽ, ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലായിരുന്നുവെങ്കിൽ കഴിഞ്ഞ 13 വർഷങ്ങളിൽ ആരാണ് ബാലൺ ഡി ഓർ നേടുമെന്ന് നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം…

Lionel Messi & Cristiano Ronaldo [SportBible]

ബാഴ്സലോണ ഇതിഹാസം ലയണൽ മെസ്സിയും റയൽ മാഡ്രിഡ്‌ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു ദശാബ്ദത്തിലേറെയായി ലോകഫുട്ബോൾ രംഗത്ത് വ്യക്തമായ ആധിപത്യം പുലർത്തുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ 14 വർഷം.

കഴിഞ്ഞ 14 വർഷത്തിനിടെ 13 ബാലൺ ഡി ഓർ അവാർഡുകളിൽ 12 എണ്ണവും സ്വന്തമാക്കാൻ ഇതിഹാസ ജോഡികൾക്ക് കഴിഞ്ഞിട്ടുണ്ട്. ക്രിസ്റ്റ്യാനോ-മെസ്സി എന്നിവർ 2008 മുതൽ നേടിതുടങ്ങിയ ബാലൻ ഡി ഓർ അവാർഡിൽ അവരുടെ കുത്തക തകർത്തത് 2018-ൽ റയൽ മാഡ്രിഡ്‌ സൂപ്പർ താരമായ ലൂക്കാ മോഡ്രിച്ച് മാത്രമാണ്.

Lionel Messi & Cristiano Ronaldo [SportBible]

ഈ രണ്ട് GOAT മത്സരാർത്ഥികളും ഈ അവാർഡിൽ വളരെയധികം ആധിപത്യം പുലർത്തിയിട്ടുണ്ട്. എന്നാൽ, ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലായിരുന്നുവെങ്കിൽ കഴിഞ്ഞ 13 വർഷങ്ങളിൽ ആരാണ് ബാലൺ ഡി ഓർ നേടുമെന്ന് നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം…

2008: ഫെർണാണ്ടോ ടോറസ് 2009: സാവി 2010: ആന്ദ്രസ് ഇനിയസ്റ്റ 2011: സാവി 2012: ആന്ദ്രസ് ഇനിയസ്റ്റ 2013: ഫ്രാങ്ക് റിബറി 2014: മാനുവൽ ന്യൂയർ 2015: നെയ്മർ ജൂനിയർ 2016: അന്റോയിൻ ഗ്രീസ്മാൻ 2017: നെയ്മർ ജൂനിയർ 2018: ലൂക്ക മോഡ്രിച്ച് ( ക്രിസ്റ്റ്യാനോ,മെസ്സി എന്നിവരെ മറികടന്ന് 2018 ബാലൻ ഡി ഓർ നേടിയത് ലൂക്ക മോഡ്രിച്ച് തന്നെയാണ് )

2019: വിർജിൽ വാൻ ഡിജിക് 2021: റോബർട്ട്‌ ലെവന്റോസ്കി 2020-ലെ ബാലൻ ഡി ഓർ പുരസ്‌കാരം കോവിഡ്-19 പാൻഡമിക് കാരണം ഫ്രാൻസ് ഫുട്ബോൾ റദ്ദാക്കി. 2020-ലെ ബാലൻ ഡി ഓർ പുരസ്‌കാരം തീർച്ചയായും ബയേൺ മ്യൂണിക് സൂപ്പർ താരമായ ലെവന്റോസ്കിയാണ് അർഹിച്ചിരുന്നത്.

എന്തായിരുന്നു ബോഡി ലൈൻ ടൂർ, ആരെയും പേടിപ്പെടുത്തുന്ന ടെസ്റ്റ്‌ പരമ്പരയുടെ കഥ…

ചരിത്രത്തിലെ മികച്ച താരം ആരാണെന്ന് വെളിപ്പെടുത്തി ജെറാർഡ് പിക്വ…