ഏഴ് ബാലൻ ഡി ഓറുകൾ, ഒരു ഫിഫ വേൾഡ് കപ്പ് തുടങ്ങി ആധുനിക ഫുട്ബോളിൽ യൂറോപ്പിൽ മായാജാലം തീർത്ത അർജന്റീന സൂപ്പർ താരം ലിയോണൽ മെസ്സി തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ആകാംക്ഷകളും പ്രതീക്ഷകളും നിറഞ്ഞ ട്രാൻസ്ഫർ വാർത്തകൾക്ക് ഒടുവിൽ മെസ്സി ട്രാൻസ്ഫർ ഹൈജാക് ചെയ്ത് ഇന്റർ മിയാമി.
എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങി വരുമെന്ന് കാത്തിരുന്ന ലിയോ മെസ്സിയുടെ ആരാധകർക്ക് നിരാശ നൽകികൊണ്ടായിരുന്നു ഫാബ്രിസിയോ റോമാനോയുടെ റിപ്പോർട്ട് വന്നത്. സൗദിയെയും ബാഴ്സയെയും യൂറോപ്പിനെയും തഴഞ്ഞുകൊണ്ട് ലിയോ മെസ്സി അമേരിക്കയിലേക്ക് പോകാനൊരുങ്ങുകയാണ്.
പണം വാരിയെറിഞ്ഞ അൽ ഹിലാലിന്റെ ബില്യൺ യൂറോ നൽകാമെന്ന ഓഫർ വേണ്ടെന്ന് വെച്ചുകൊണ്ട് ലിയോ മെസ്സി അടുത്ത സീസണിൽ അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമിയിൽ കളിക്കുമെന്നാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പറഞ്ഞത്.
ലാലിഗയുടെ കീഴിൽ ലിയോ മെസ്സിയെ രജിസ്റ്റർ ചെയ്യാനാവുമെന്ന ഉറപ്പ് ബാഴ്സലോണയോട് ആവശ്യപ്പെട്ട ലിയോ മെസ്സി അവസാനം വരെ ബാഴ്സലോണക്കായി കാത്തിരുന്നെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. മറുഭാഗത് സൗദി ക്ലബ്ബായ അൽ ഹിലാൽ പണചാക്കുകളുമായി ലിയോ മെസ്സിയെ സമീപിക്കുണ്ടായിരുന്നു.
എന്നാൽ അവസാന നിമിഷങ്ങളിൽ ഈ രണ്ട് ക്ലബ്ബുകളെയും മറികടന്ന് കൊണ്ട് ആപ്പിൾ, അഡിഡാസ് കമ്പനികളെ കൂട്ടുപിടിച്ച് മേജർ സോക്കർ ലീഗിൽ നിന്നും ഇന്റർ മിയാമിയുടെ പുതിയ ഓഫർ വാഗ്ദാനം വന്നതോടെ ലിയോ മെസ്സി തന്റെ സമ്മതം അറിയിക്കുകയായിരുന്നു. അവസാന നിമിഷം വരെ ബാഴ്സലോണക്ക് വേണ്ടി കാത്തിരുന്നതിന് ശേഷമായിരുന്നു മെസ്സിയുടെ ഈ തീരുമാനം.