in ,

LOVELOVE CryCry LOLLOL OMGOMG AngryAngry

ലെസ്‌കോയുടെ അഭാവം ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായോ? കളിക്കാത്തതിന് കാരണം ഇതാ..

മുംബൈ സിറ്റി എഫ്സിക്കെതിരായ നിർണ്ണായകമായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് മുൻപേ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് തിരിച്ചടിയായത് ക്രോയേഷ്യൻ വിദേശ താരമായ മാർക്കോ ലെസ്‌കോവിചിന്റെ പരിക്കാണോ.

മുംബൈ സിറ്റി എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇലവൻ വന്നപ്പോൾ ബെഞ്ചിൽ പോലുമില്ലാത്ത ലെസ്‌കോവിചിനു ചെറിയ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌. താരം ടീമിനോടൊപ്പം മുംബൈയിലേക്ക് പോകാതെ കൊച്ചിയിൽ തന്നെ തുടരുകയാണ്.

അതേസമയം മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ മോശം ഡിഫെൻസ് കാരണം കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ 22 മിനിറ്റിൽ തന്നെ നാല് ഗോളുകൾ വാങ്ങിയപ്പോൾ മാർക്കോ ലെസ്‌കോവിചിന്റെ വിടവ് എത്രത്തോളമാണെന്ന് തെളിഞ്ഞു നിന്നിരുന്നു.

കൂടാതെ മികച്ച ഫോമിൽ കളിക്കുന്ന മുംബൈ സിറ്റി എഫ്സിക്കെതിരെ കൂടിയാകുമ്പോൾ അത് ഏൽപ്പിക്കുന്ന ആഘാതം ഇരട്ടിയാകും. മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഡയസ് തന്നെയാണ് കഴിഞ്ഞ മത്സരത്തിലേത് പോലെ ഈ മത്സരത്തിലും ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സിറ്റിയെ വിജയിപ്പിക്കുന്നതിൽ മുന്നോട്ട് നയിച്ചത്.

എന്തായാലും ചെറിയ പരിക്ക് കാരണം ടീമിന് പുറത്തിരിക്കുന്ന മാർക്കോ ലെസ്‌കോവിച് ചെറിയൊരു ഇടവേളക്ക് ശേഷം ഈ മാസം 22-ന് ഗോവയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിന് മുൻപായി പൂർണമായും പരിക്കിൽ നിന്ന് മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച മുംബൈ സിറ്റി നേടിയത് കിടിലൻ റെക്കോർഡ്?

ഐഎസ്എൽ ഷീൽഡ് നേടാൻ ബ്ലാസ്റ്റേഴ്സിന് ഇനി കഴിയുമോ?പോയന്റ് ടേബിൾ ഇങ്ങനെ..