in

AngryAngry LOLLOL LOVELOVE

മെസ്സിയുടെ വാക്കുകൾ ആത്മാർത്ഥതയുള്ളതാകണമായിരുന്നു, ലെവൻഡോവ്സ്കി ഒടുവിൽ പ്രതികരിക്കുന്നു…

സീസണിൽ ലെവൻഡോവ്സ്കി ബയേണിന് വേണ്ടി അടിച്ചുകൂട്ടിയ ഗോളുകൾ തന്നെയായിരുന്നു അതിനുള്ള കാരണം. എന്നാൽ നിർഭാഗ്യവശാൽ 2020ഇൽ ബാലൻഡിയോർ പുരസ്കാര ചടങ്ങ് നടക്കാത്തതിനാൽ റോബർട്ട് ലെവൻഡോവ്സ്കിക്ക് ആ നേട്ടം നഷ്ടമായി. ഇത്തവണ ബാലൻ ഡി ഓർ പുരസ്‌ക്കാരം വാങ്ങിയ ശെഷം ഇപ്പോഴിതാ ലയണൽ മെസ്സി തന്നെ 2020-ലെ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹൻ റോബർട്ട് ലെവൻഡോവ്സ്കി തന്നെയായിരുന്നു അർഹൻനെന്ന് പറഞ്ഞത്.

_Messi Lewandowski balan de or issue.

മറ്റൊരാളുടെ കഴിവിനെ അംഗീകരിക്കുക എന്നുള്ളത് ചെറിയൊരു കാര്യമല്ല. നേട്ടങ്ങളുടെ കൊടുമുടിയിൽ കയറുമ്പോഴും പലർക്കും മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കാൻ ഒരല്പം മടിയാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തനാണ് ലയണൽ മെസ്സി എന്ന സൂപ്പർ താരം എന്നായിരുന്നു ധാരണ. എന്നാൽ ലെവൻഡോവസ്കി ഇപ്പോൾ മെസ്സിക്ക് എതിരെ തിരിഞ്ഞിരിക്കുകായാണ്.

ഏഴാം ബാലൻഡിയോർ സ്വന്തമാക്കിയതിന് ശേഷം ലയണൽ മെസ്സി അനുമോദിച്ചത് റോബർട്ട് ലെവൻഡോവ്സ്കി എന്ന താരത്തിന്റെ കഴിവിനെ തന്നെയാണ്. 2020 ലെ ബാലൻ ഡി ഓർ പുരസ്കാരം റോബർട്ട് ലെവൻഡോവ്സ്കിക്ക് അർഹിച്ചതായിരുന്നു എന്നായിരുന്നു മെസ്സിയുടെ പ്രസ്താവന. 2020 ൽ കോവിഡ് വ്യാപനം മൂലം ബാലൻഡിയോർ പുരസ്കാര ചടങ്ങ് നടന്നിരുന്നില്ല. അന്നേ വർഷം ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായി ഫുട്ബോൾ ലോകമൊന്നാകെ വിലയിരുത്തിയ താരമായിരുന്നു റോബർട്ട് ലെവൻഡോവ്സ്കി.

_Messi Lewandowski balan de or issue.

സീസണിൽ ലെവൻഡോവ്സ്കി ബയേണിന് വേണ്ടി അടിച്ചുകൂട്ടിയ ഗോളുകൾ തന്നെയായിരുന്നു അതിനുള്ള കാരണം. എന്നാൽ നിർഭാഗ്യവശാൽ 2020ഇൽ ബാലൻഡിയോർ പുരസ്കാര ചടങ്ങ് നടക്കാത്തതിനാൽ റോബർട്ട് ലെവൻഡോവ്സ്കിക്ക് ആ നേട്ടം നഷ്ടമായി. ഇത്തവണ ബാലൻ ഡി ഓർ പുരസ്‌ക്കാരം വാങ്ങിയ ശെഷം ഇപ്പോഴിതാ ലയണൽ മെസ്സി തന്നെ 2020-ലെ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹൻ റോബർട്ട് ലെവൻഡോവ്സ്കി തന്നെയായിരുന്നു അർഹൻനെന്ന് പറഞ്ഞത്.

എന്നാൽ മെസ്സിയുടെ വാക്കുകൾക്ക് ആത്മാർഥതയില്ലെന്ന് പോളിഷ് സ്‌ട്രൈക്കർ സൂചിപ്പിച്ചു. പ്രമുഖ മാധ്യമമായ സ്പോർട്ടോവിമിനോട് ആയിരുന്നു ലെവൻഡോവസ്കി ഇത്തരം ഒരു തുറന്നു പറച്ചിൽ നടത്തിയത്. മെസ്സിയുമായുള്ള “എനിക്കത് വിഷമമുണ്ടാക്കി, ഞാനത് നിഷേധിക്കുന്നില്ല. ഞാൻ സന്തോഷവാനായിരുന്നു എന്നു പറയാനാവില്ല, മറിച്ച് എനിക്കു സങ്കടമുണ്ട്. മെസിയുമായി മത്സരിച്ചു, വളരെ അടുത്തെത്തി, തീർച്ചയായും താരത്തിന്റെ നേട്ടങ്ങളെ ഞാൻ ബഹുമാനിക്കുന്നു. താരവുമായി മത്സരിക്കാൻ കഴിഞ്ഞതിലൂടെ എനിക്ക് എത്താൻ കഴിഞ്ഞ തലവും കാണിച്ചു തന്നു.”

“2020 ബാലൺ ഡി ഓർ ലഭിക്കുന്നതിൽ എനിക്കത്ര ഉത്സാഹമില്ല. (മെസിയുടെ പ്രതികരണം) ഒരു മികച്ച കളിക്കാരനിൽ നിന്നുള്ള ആത്മാർത്ഥവും മര്യാദ നിറഞ്ഞതുമായ പ്രസ്താവന ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അല്ലാതെ വെറും ശൂന്യമായ വാക്കുകളല്ല,” മെസ്സിയുടെ ആത്മാർഥതയെ ചോദ്യം ചെയ്തു ലെവൻഡോവസ്കിയുടെ വാക്കുകൾ…

അർജന്റീനയിലും മെസ്സിയുടെ ശത്രു കാലാവസ്ഥ വ്യതിയാനമോ? മുമ്പും സമാന സാഹചര്യത്തിൽ അദ്ദേഹം പതറിപ്പോയിരുന്നു…

തുപ്പൽ പ്രായോഗത്തിന് എതിരെ ബ്ലാസ്റ്റേഴ്സ് AIFF ന് ഔദ്യോഗികമായി പരാതി നൽകി…