in

LOVELOVE OMGOMG LOLLOL AngryAngry CryCry

ക്രിസ്റ്റ്യാനോയുടെ റെക്കോർഡിനൊപ്പമെത്തി ലെവന്റോസ്കി, ഈ റെക്കോർഡിൽ ഒന്നാമൻ ലയണൽ മെസ്സി…

2021 വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ വർഷം ഒരു ഗോൾ കൂടി നേടാൻ ലെവന്റോസ്കിക്ക് കഴിഞ്ഞാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടക്കാൻ റോബർട്ട്‌ ലെവന്റോസ്കിക്ക് കഴിയും. കഴിഞ്ഞ ദിവസം തന്റെ കരിയറിലെ 400-ആമത് ബുണ്ടസ് ലിഗ മത്സരത്തിനിറങ്ങിയ തോമസ് മുള്ളർ ഒരു ഗോൾ, ഒരു അസിസ്റ്റ് നേടിയതും ബയേൺ ആരാധകർക്ക് ഇരട്ടിമധുരം നൽകി.

പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ എക്കാലത്തെയും മികച്ച ഒരു ഗോൾസ്കോറിങ് റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ബയേൺ സ്ട്രൈകറായ റോബർട്ട്‌ ലെവന്റോസ്കി, 2021 വർഷത്തിൽ വളരെ മികച്ച പ്രകടനമാണ് പോളണ്ട് ഇന്റർനാഷണൽ താരമായ ലെവന്റോസ്കി കാഴ്ച വെക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ബുണ്ടസ് ലിഗ മത്സരത്തിലാണ് ലെവന്റോസ്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തുന്നത്. മത്സരത്തിൽ വേൾഫ്‌സ്ബർഗിനെ ബയേൺ മ്യൂണിക് എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപിച്ചു, ഈ മത്സരത്തിൽ തോമസ് മുള്ളർ, ഉപമെക്കാനോ, ലിറോയ് സാനെ, റോബർട്ട്‌ ലെവന്റോസ്കി എന്നിവരാണ് ബയേണിന് വേണ്ടി ഗോൾ നേടിയത്.

2021 വർഷത്തിൽ നിരവധി റെക്കോർഡുകൾ നേടിയിട്ടുള്ള റോബർട്ട്‌ ലെവന്റോസ്കിയുടെ 2021 കലണ്ടർ വർഷത്തിലെ 69-ആമത് ഗോളായിരുന്നു കഴിഞ്ഞ മത്സരത്തിൽ പിറന്നത്, ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നത് 2013-ലാണ് (69), റൊണാൾഡോയുടെ ഈയൊരു റെക്കോർഡിനോപ്പമാണ് ലെവന്റോസ്കി എത്തിയിരിക്കുന്നത്.

2021 വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ വർഷം ഒരു ഗോൾ കൂടി നേടാൻ ലെവന്റോസ്കിക്ക് കഴിഞ്ഞാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടക്കാൻ റോബർട്ട്‌ ലെവന്റോസ്കിക്ക് കഴിയും. കഴിഞ്ഞ ദിവസം തന്റെ കരിയറിലെ 400-ആമത് ബുണ്ടസ് ലിഗ മത്സരത്തിനിറങ്ങിയ തോമസ് മുള്ളർ ഒരു ഗോൾ, ഒരു അസിസ്റ്റ് നേടിയതും ബയേൺ ആരാധകർക്ക് ഇരട്ടിമധുരം നൽകി.

അതേസമയം ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് സൂപ്പർ താരമായ ലയണൽ മെസ്സിയാണ്, 2012 കലണ്ടർ വർഷത്തിൽ 91 ഗോളുകളാണ് ലയണൽ മെസ്സി നേടിയത്. 85 ഗോളുകൾ നേടിയ ജർമൻ ഇതിഹാസമായ ഗെർഡ് മുള്ളറാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്….

വീണ്ടും ക്രിസ്ത്യാനോ റൊണാൾഡോയെ മറികടന്ന് ലയണൽ മെസ്സി

കയ്ലിയൻ എംബാപ്പെ റൊണാൾഡോയെ അനുസ്മരിപ്പിക്കുന്നുവെന്ന് ഇബ്രാഹിമോവിച്ച്…