in

LOVELOVE CryCry AngryAngry LOLLOL OMGOMG

മെസ്സി ബാലൻ ഡി ഓർ നേടിയതിന് ശേഷം ലെവന്റോസ്കി പറഞ്ഞത് ഇങ്ങനെയാണ്…

ഈ വർഷവും മികച്ച നേട്ടങ്ങൾ നേടിയ ലെവന്റോസ്കി തന്നെയാണ് ബാലൻ ഡി ഓറിന് അർഹനായ താരമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടുവെങ്കിലും ലിയോ മെസ്സി തന്റെ ഏഴാം ബാലൻ ഡി ഓർ സ്വന്തമാക്കി

Lewandowski on Messi

കഴിഞ്ഞ ദിവസം ഫ്രാൻസിലെ പാരിസിൽ വെച്ച് നടന്ന ബാലൻ ഡി ഓർ പുരസ്‌കാരദാന ചടങ്ങിൽ, 2021-ലെ ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി ലിയോ മെസ്സി തന്റെ കരിയറിലെ ബാലൻ ഡി ഓർ നേട്ടം ഏഴ് ആക്കി ഉയർത്തി. റോബർട്ട്‌ ലെവന്റോസ്കിയെ മറികടന്നാണ് ലിയോ മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്.

ബാലൻ ഡി ഓറിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും ഈ വർഷത്തെ ഏറ്റവും മികച്ച സ്ട്രൈകർക്കുള്ള അവാർഡ് റോബർട്ട്‌ ലെവന്റോസ്കി നേടി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ബാലൻ ഡി ഓർ നേടിയ ലയണൽ മെസ്സിക്ക് അഭിനന്ദനം അറിയിച്ചും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചും റോബർട്ട്‌ ലെവന്റോസ്കി രംഗത്തെത്തി.

Lewandowski on Messi

“ആദ്യം തന്നെ ഞാൻ ബാലൻ ഡി ഓർ ജേതാവായ ലയണൽ മെസ്സിയെ അഭിനന്ദിക്കുന്നു. 2021-ലെ പ്രധാനപ്പെട്ട എന്റെ നേട്ടങ്ങളിൽ വിശ്വസിക്കുകയും, എനിക്ക് വോട്ട് ചെയ്യുകയും ചെയ്ത എല്ലാ ജേർണലിസ്റ്റുകൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.”

” ‘striker of the year’ അവാർഡ് എനിക്ക് ലഭിച്ചു. കരുത്തുറ്റ ടീമും വിശ്വസ്ഥരായ ആരാധകരുടെയും പിന്തുണയില്ലാതെ, ഒരു താരത്തിനും വ്യക്തിഗത അവാർഡ് നേടാൻ കഴിയില്ല, എന്റെ കാര്യത്തിലും അങ്ങനെയാണ്. വിജയങ്ങൾ നേടാനും എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും എനിക്ക് നൽകിയ പ്ലാറ്റ്‌ഫോമിന് എന്റെ ക്ലബ് ബയേൺ മ്യൂണിക്കിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പോളണ്ട് ദേശീയ ടീമിലെയും ബയേൺ മ്യൂണിക് ടീമിലെയും സഹതാരങ്ങൾക്കും ഞാൻ നന്ദി പറയുന്നു. കൂടാതെ, ഓരോ മത്സരത്തിലും എന്നെ പിന്തുണക്കുന്ന എന്റെ ആരാധകർക്കും ഞാൻ ഒരുപാട് നന്ദി പറയുന്നു.”

“പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്റെ ഫാമിലിക്കും വലിയ നന്ദി പറയുന്നു. നന്ദി അമ്മേ… നന്ദി അന്ന – നീ എന്റെ ജീവിതത്തിലെ സ്നേഹമാണ്, എന്റെ ഏറ്റവും മികച്ച സുഹൃത്തുമാണ്. എന്റെ സഹോദരി മിലേനക്കും എന്റെ സുഹൃത്തുക്കൾക്കും തുടർച്ചയായി എന്നെ പിന്തുണച്ച മാനേജ്മെന്റ് ടീമിനും എന്റെ നേട്ടങ്ങൾക്ക് അടിസ്ഥാനമായതിനെല്ലാം നന്ദി പറയുന്നു.”

കഴിഞ്ഞ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം റോബർട്ട്‌ ലെവന്റോസ്കി നേടുമെന്ന് ഉറപ്പിച്ചെങ്കിലും കോവിഡ്-19 പാൻഡമിക് കാരണം 2020-ലെ അവാർഡ് റദ്ദാക്കി. ഈ വർഷവും മികച്ച നേട്ടങ്ങൾ നേടിയ ലെവന്റോസ്കി തന്നെയാണ് ബാലൻ ഡി ഓറിന് അർഹനായ താരമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടുവെങ്കിലും ലിയോ മെസ്സി തന്റെ ഏഴാം ബാലൻ ഡി ഓർ സ്വന്തമാക്കി.

മെസ്സിയുടെ ബാലൻഡിയോർനെപ്പറ്റി ക്രിസ്റ്റ്യാനോയുടെ വാദം പൊളിഞ്ഞു; വീഡിയോ പുറത്തായി…

എന്തുകൊണ്ട് ബാലൻ ഡി ഓർ ലഭിച്ചു? മെസ്സി പറഞ്ഞ കാരണം ഇതാണ്…