ക്രിക്കറ്റിന് യാതൊരു സ്കോപ്പുമില്ലാത്ത ജാർഖണ്ഡിലെ റാഞ്ചിയില്‍ നിന്നും ഇന്ത്യൻ ടീമിലെത്തുക, 2007 ൽ അപ്രതീക്ഷിതമായി കൈവന്ന ക്യാപ്റ്റന്‍സിയിൽ പ്രഥമ ടി20 വേൾഡ്കപ്പ് അവിശ്വസനീയമായി ഇന്ത്യന്‍ മണ്ണിലേക്ക് കൊണ്ടുവരിക,
4 വർഷങ്ങൾക്കുമപ്പുറം 28 വർഷങ്ങളായി ഇന്ത്യ മിസ്സ് ചെയ്തിരുന്ന ഏകദിന വേൾഡ്കപ്പ് തന്റെ കയ്യൊപ്പായ സിക്സിലൂടെ സാധ്യമാക്കുക,
2 വർഷങ്ങൾ കൂടി കഴിഞ്ഞ് ഇംഗ്ലണ്ടിനെ ഫൈനലില്‍ തകര്‍ത്തുകൊണ്ട് ചാമ്പ്യന്‍സ് ട്രോഫി നേടി ഐസിസി യുടെ 3 മേജര്‍ ട്രോഫിയും നേടിയ ലോകത്തിലെ ഒരേ ഒരു ക്യാപ്റ്റനാവുക.
2 ഏഷ്യാ കപ്പും 4 ഐപിഎൽ കിരീടവും 2 ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടുക.
എന്തൊരു ഐതിഹാസിക കരിയറാണ് മഹേന്ദ്ര സിങ് ധോണി എന്ന നായകന്റേത്.
നിങ്ങൾ ജീവിതത്തില്‍ തോറ്റു പോയവരാണെന്ന തോന്നൽ നിങ്ങള്‍ക്ക് ഉള്ളില്‍ ഉണ്ടെങ്കിൽ
ധോണിയിലേക്ക് നോക്കുക.
അവിടെ നിങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഉണ്ട്