കഴിഞ്ഞ കുറെ കാലങ്ങളായി ലോക ഫുട്ബോളിൽ എല്ലാവരും ഒരുപോലെ ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്ന്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജൻറീന സൂപ്പർ താരം ലയണൽ മെസ്സിയും ആയിരുന്നു മിക്കവരുടെയും ഉത്തരം എന്നാൽ ഇവരിൽ ആരാണ് കേമൻ എന്ന ചോദ്യത്തിന് ഇപ്പോൾ കണക്കുകളുടെ അടിസ്ഥാനത്തിൽ ഉത്തരം പറയുകയാണ് ഫുട്ബാൾ ഫാക്സ്.
നാളിതുവരെ അന്താരാഷ്ട്ര ഫുട്ബോളിൽ ലയണൽ മെസിയേക്കാൾ മികച്ചവൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന് ഒരു ധാരണയുണ്ടായിരുന്നു. അതിന് പ്രധാനമായും എടുത്തു കാണിക്കപ്പെടുന്ന കാരണങ്ങളിലൊന്ന് രാജ്യത്തിനായി ഒരു അന്താരാഷ്ട്ര കിരീടം നേടുവാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടില്ല എന്നതായിരുന്നു. അതേസമയം ക്രിസ്ത്യാനോ റൊണാൾഡോക്ക് യൂറോകപ്പ് കിരീടവും നേഷൻസ് ലീഗ് കിരീടവും ഉണ്ടായിരുന്നു.
എന്നാൽ അർജൻറീനയുടെ കോപ്പ അമേരിക്ക വിജയത്തോടുകൂടി ഈ ധാരണ പലരുടെയും ഉള്ളിൽ മാറി തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര കീരീടങ്ങളുടെ കണക്കെടുക്കുമ്പോൾ പല ഘടകങ്ങൾ വച്ചുനോക്കുമ്പോൾ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മുന്നിൽ നിൽക്കുന്നു എന്നാണ് ചിലരുടെ വാദം.
ഇത്തവണ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള പുരസ്കാരം ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ആയിരുന്നു ലഭിച്ചത്. കോപ്പ അമേരിക്കയിൽ ലയണൽ മെസ്സിക്കും എന്നാൽ മറ്റു ഘടകങ്ങൾ വച്ചുനോക്കുമ്പോൾ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ ഒരുപടി മുന്നിൽ തന്നെ നിൽക്കുകയാണ്.
2008 ൽ തന്നെ അർജൻറീനക്ക് വേണ്ടി ഒളിമ്പിക് മെഡൽ നേടാൻ ഇരുപത്തിയൊന്നാം വയസ്സിൽ ലയണൽ മെസ്സിക്ക് കഴിഞ്ഞു എന്ന പലരും വിസ്മരിച്ചു പോയ ഒരു വസ്തുത കൂടി ഇതിനോടു കൂടി ചേർക്കേണ്ടതുണ്ട്.
മുൻ കോപ്പ അമേരിക്ക ടൂർണ്ണമെന്റുകളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയതും, മറ്റ് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒക്കെ വെച്ചുനോക്കുമ്പോൾ ലയണൽ മെസ്സിക്ക് ലഭിച്ച അന്താരാഷ്ട്ര ഫുട്ബോൾ നേട്ടങ്ങളുടെ എണ്ണം അനവധിയാണ് അതിനെ കുറിച്ചുള്ള വ്യക്തമായ വിശകലനമാണ് ഫുട്ബോൾ ഫാക്സ്
തയ്യാറാക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര ഫുട്ബോൾ ൽ ഗോളുകളുടെ എണ്ണത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ മുന്നിൽ നിൽക്കുമ്പോൾ മറ്റു പല ഘടകങ്ങളും വെച്ച് മെസ്സിക്ക് ഒരു വ്യക്തമായ ആധിപത്യം അന്താരാഷ്ട്ര ഫുട്ബോലിന്റെ കാര്യത്തിലും ലഭിച്ചിട്ടുണ്ട്. പക്ഷേ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഉണ്ടായ ഒരു പൊട്ടൻഷ്യൽ പുഷ് ലയണൽ മെസ്സിക്ക് ഉണ്ടാവുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.