in , ,

LOVELOVE

ഖത്തർ ലോകകപ്പിലെ കിരീടസാധ്യതകളെപ്പറ്റി തുറന്ന് പറഞ്ഞ് ലയണൽ മെസ്സി

കരിയറിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ലയണൽ മെസ്സി വിരമിക്കുന്നതിന് മുമ്പ് ഒരു ലോക കിരീടത്തിൽ മുത്തമിടണമെന്ന് അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.അർജൻറീനയുടെ നിലവിലെ ഫോം, മെസ്സിയുടെ അവസാന ലോകകപ്പ് എന്ന വിശേഷണം ഉള്ളതുകൊണ്ടാണ് ആരാധകർ വലിയ രീതിയിൽ അർജൻ്റീനയെ ഈ ലോകകപ്പിൽ പ്രതീക്ഷകൾ നൽകുന്നത്

ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഖത്തർ ലോകകപ്പിലെ കിരീട ഫേവറേറ്റുകളാണ് ലയണൽ മെസ്സിയുടെ അർജൻ്റീന. ഒരുപക്ഷേ ലയണൽ മെസ്സിയുടെ അവസാന ലോക കപ്പാവാൻ ഇത് സാധ്യതയുണ്ട്.

കരിയറിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ലയണൽ മെസ്സി വിരമിക്കുന്നതിന് മുമ്പ് ഒരു ലോക കിരീടത്തിൽ മുത്തമിടണമെന്ന് അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.അർജൻറീനയുടെ നിലവിലെ ഫോം, മെസ്സിയുടെ അവസാന ലോകകപ്പ് എന്ന വിശേഷണം ഉള്ളതുകൊണ്ടാണ് ആരാധകർ വലിയ രീതിയിൽ അർജൻ്റീനയെ ഈ ലോകകപ്പിൽ പ്രതീക്ഷകൾ നൽകുന്നത്.

ഇപ്പോൾ ഇതാ അർജൻ്റീനയുടെ ലോക കപ്പ് സാധ്യതകളെപ്പറ്റി വിശദീകരിക്കുകയാണ് നായകനായ ലയണൽ മെസ്സി.2014 ലെ ബ്രസീൽ ലോകകപ്പിൽ ഫൈനലിൽ എത്തിയ അർജൻ്റീന ടീമും നിലവിൽ പ്രഖ്യാപിച്ച ഖത്തർ ലോകകപ്പിലുള്ള ടീമും തമ്മിൽ വലിയ സാമ്യതകൾ ഉണ്ട് എന്നും ഖത്തർ ലോക കപ്പിനെ കുറിച്ച് വ്യക്തമായ ബോധ്യം ഞങ്ങൾക്കുണ്ട് എന്നും ഞങ്ങൾ യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്നു എന്നും കപ്പിനായുള്ള പോരാട്ടം തന്നെയാണ് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുക എന്നാണ് ലയണൽ മെസ്സി പറഞ്ഞിരിക്കുന്നത്.

ഞങ്ങൾക്ക് കിരീടം നേടേണ്ടതുണ്ട്. നിലവിൽ 35 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് ഞങ്ങൾ ഇവിടെ വരെ എത്തിയത്. എന്നാൽ ലോക കപ്പ് അത് വേറൊരു വേദിയാണ്.. ടീമിനെ ഒരുക്കേണ്ടതുണ്ട്. മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കേണ്ടതുണ്ട്. 37 മത്സരങ്ങളിലെ അപരാജിത കുതിപ്പ് എന്ന ഇറ്റലിയുടെ റെക്കോർഡ് മറികടക്കാൻ ഞങ്ങൾക്കാകും.

പക്ഷേ ആ റെക്കോർഡിൽ അല്ല ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ഖത്തറിൽ കിരീടത്തിലേക്ക് തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ലയണൽ മെസ്സി ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ഖത്തർ ലോകക്കപ്പിനെതിരെ വിമർശനവുമായി ബ്രൂണോ ഫെർണാണ്ടസ്

മണ്ടൻ സമ്പ്രദായം;ഐഎസ്എല്ലിനെ കാത്തിരിക്കുന്നത് വമ്പൻ തിരിച്ചടി