in

ഇടങ്കാലിൽ കൊടുങ്കാറ്റൊളിപ്പിച്ചു വച്ച മിശിഹയുടെ അത്ഭുതം

Messi Storrm

വിമർശിക്കുന്നവരെ നിങ്ങൾ ഇതു കാണുക ആ കാലുകളിലെ വേഗത കാണുക. കൊടുക്കാറ്റ് പോലെ എതിർ പ്രതിരോധ കോട്ട കൊത്തളങ്ങൾ തകർത്തു മുന്നേറുന്ന ഇടം കാലൻ ഡ്രിബിളിംഗുകൾ കാണുക. ആസ്വദിക്കുക.

ശരാശരി ടീമിനെയും കൊണ്ട് 2014 വേൾഡ് കപ്പിലും 2015, 2016 കോപ്പ അമേരിക്കയിലും ഫൈനലിൽ വരേ ആൽബി സെലസ്റ്റകളെ കൊണ്ട് പന്തു തട്ടിപ്പിച്ചെങ്കിൽ അദ്ദേത്തിന്റെ മിടുക്ക് പറഞ്ഞറിയിക്കാതെ തന്നെ ഏതൊരു ഫുട്‍ബോൾ പ്രേമിക്കും പകൽ പോലെ വ്യക്തമാണ്.

ഒളിഞ്ഞും തെളിഞ്ഞും ഇദ്ദേഹത്തെ വിമർശിക്കുന്നവർ ഒന്നറിയണം അർജന്റീന മുന്നേറ്റം തകരുമ്പോൾ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു അദ്ദേഹം അർജന്റീനയെ പല തവണ മുന്നോട്ട് നയിച്ചിട്ടുണ്ട്.

2018 റഷ്യൻ വേൾഡ് കപ്പു മത്സരത്തിൽ നൈജീരിയക്കെതിരെയും ലോകകകപ്പു യോഗ്യതാ മത്സരത്തിൽ ഇക്കഡോറിനെതിരേ ഹാട്രിക്ക് അടിച്ചപ്പോളും നാം അതനുഭവിച്ചറിഞ്ഞതാണ്.

രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് ഗോൾഡ് മെഡൽ ഒഴികെ മറ്റൊന്നും നേടിയില്ല എന്ന് പറയുമ്പോളും ആരാധക പ്രതീക്ഷകൾക്ക് ഒട്ടും കുറവില്ലാതെ ഇന്നും ഓരോ അർജന്റീന മത്സരവും ഉറക്കമിളച്ചു കാണാൻ ഇങ്ങിവിടെ ഏഴാം കടലിനക്കരെ മലയാള കരയിലും ഓരോ ഫുട്‍ബോൾ ആരാധകരെയും പ്രേരിപ്പിക്കുന്ന ഘടകം ലയണൽ മെസ്സി എന്ന മാന്ദ്രികൻ തന്നെയാണ്.

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ പ്രതിരോധ പിഴവ് മുതലെടുത്തു ചിലി സമനില വഴങ്ങിയപ്പോൾ അർജന്റീനയെ വിമര്ശിക്കുന്നതിനിടയിൽ മഴവില്ലഴകിൽ മെസ്സി ക്ലാഡിയോ ബ്രാവോ എന്ന അമാനുഷികനെ മറികടന്നു വലകുലുക്കിയ ഫ്രീ കിക്ക് ആസ്വദിക്കാൻ നിങ്ങൾ മറന്നുപോയി.

ഇന്നലെ ഉറുഗുയ് പ്രതിരോധത്തെ കീറിമുറിച്ചു റോഡ്രിഗസ് നേടിയ ഗോളിന് വഴിവെച്ച മെസ്സിയുടെ സുന്ദര ക്രോസ്സ് നിങ്ങൾ കണ്ടില്ല. കൺ തുറന്നു കാണു മെസ്സി എന്ന മാന്ദ്രികൻ പുൽമൈതാങ്ങളിൽ കവിത രചിക്കുന്നത് ആസ്വദിക്കൂ ഓരോ അസുലഭ മുഹൂർത്തങ്ങളും.

Just Enjoy
Lionel Andres Messi
Greatest Of All Time

ഇംഗ്ലണ്ടിന് മുന്നേറ്റങ്ങളെ തടഞ്ഞു സ്കോട്ലാൻഡ് – നിരാശാജനകമായ സമനില

പുൽപ്പടർപ്പിൽ കാട്ടു തീ പടർത്തുന്ന മരണപ്പോരാട്ടം