in , , , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മെസ്സി ബാഴ്‌സയിലേക്ക്; പക്ഷെ

2000 ത്തിൽ നുവെൽസ് ഓൾഡ് ബോയ്സിൽ നിന്നും ബാഴ്‌സ അക്കാദമിയിലെത്തിയ മെസി ബാഴ്‍സയുടെ റിസേർവ് ടീമുകൾ വേണ്ടി കാലിച്ചതിന് ശേഷം 2004 ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ബാഴ്‌സയ്‌ക്കായി 500 ലധികം മത്സരങ്ങളി കളിച്ച മെസ്സി 2021 ലാണ് ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം പിഎസ്ജിയിലേക്ക് കൂടുമാറുന്നത്.

ലയണൽ മെസ്സി ബാഴ്സലേക്ക് മടങ്ങിയെത്തുമെന്നുള്ള വാർത്തകൾ വീണ്ടും മാധ്യമങ്ങളിൽ ചൂട് പിടിക്കുകയാണ്. ബാഴ്‌സ പരിശീലകനായ സാവി മെസ്സിയെ തിരികെയെത്തിക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മെസ്സി വീണ്ടും ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന വാർത്ത മാധ്യമങ്ങളിൽ ചൂട് പിടിക്കുന്നത്.

മെസ്സി വീണ്ടും ബാഴ്‌സയിലേക്ക് പോകാൻ എത്രമാത്രം സാധ്യതകളുണ്ട്?ചില ഫുട്ബോൾ നിരീക്ഷകരുടെ അഭിപ്രായപ്രകാരം ലയണൽ മെസ്സി പി എസ് ജിയുമായുള്ള കരാർ പൂർത്തീകരിച്ചതിനുശേഷം മാത്രമേ ബാഴ്‌സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുള്ളൂ എന്നാണ്.

2023 വരെയാണ് മെസ്സിക്ക് പിഎസ്ജിയിൽ കരാറുള്ളത്. ഈ കരാർ പൂർത്തീകരിക്കാൻ മെസ്സി ആഗ്രഹിക്കുന്നുണ്ട്. അതിനുശേഷം മാത്രമേ മെസ്സി മറ്റു പദ്ധതികൾ ആലോചിക്കുകയുള്ളു. മെസ്സി തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ താൻ ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് മെസ്സി ബാഴ്‌സയിലേക്ക്തിരിച്ചെത്താനുള്ള സാധ്യതകളുണ്ട് എന്നും എന്നാൽ അത്പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതിനു ശേഷം മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് ഫുട്ബോൾ നിരീക്ഷക അഭിപ്രായപ്പെടുന്നത്.

2000 ത്തിൽ നുവെൽസ് ഓൾഡ് ബോയ്സിൽ നിന്നും ബാഴ്‌സ അക്കാദമിയിലെത്തിയ മെസി ബാഴ്‍സയുടെ റിസേർവ് ടീമുകൾ വേണ്ടി കാലിച്ചതിന് ശേഷം 2004 ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ബാഴ്‌സയ്‌ക്കായി 500 ലധികം മത്സരങ്ങളി കളിച്ച മെസ്സി 2021 ലാണ് ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം പിഎസ്ജിയിലേക്ക് കൂടുമാറുന്നത്.

ഗോളടി മിഷൻ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്; പക്ഷെ തടസ്സമായി ബെംഗളൂരു എഫ്സി

ബ്ലാസ്റ്റേഴ്‌സ് ഒരു വലിയ സിഗ്നൽ നൽകിയിട്ടുണ്ട്; യുവതാരത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി ആരാധകർ