രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അർജന്റീനയുടെ കാവൽ ഭടൻ എമി മാർട്ടിൻസ് ഇന്ത്യയിലേക്ക് വരുന്നത്. പ്രൊമോഷനുകളുടെ ഭാഗമായി കൊൽക്കത്തയിൽ എത്തിയ അദ്ദേഹം ഇന്ത്യയിലെ ഇതിഹാസ ക്ലബ്ബുകളായ മോഹൻബാഗാന്റെയും ഈസ്റ്റ് ബംഗാളിൻെറയും ജേഴ്‌സി അണിഞ്ഞ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചിരുന്നു.
കൊൽക്കത്തയിൽ എത്തിയ തനിക്ക് ഇവിടുത്തെ ആരാധകർ നൽകിയ വരവെപ്പ് ഞെട്ടിക്കുന്നതെന്നാണ് അദ്ദേഹം വ്യതമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അദ്ദേഹം ആരാധകർക്ക് നൽകിയ ഒരു വാഗ്ദാനമാണ് ഏറെ ചർച്ചയാവുന്നത്.
അടുത്ത തവണ താൻ ഇന്ത്യയിലേക്ക് വരുമ്പോൾ ലയണൽ മെസ്സിയെ ഒപ്പം കൂട്ടുമെന്നും മെസ്സിക്കൊപ്പം ഇന്ത്യയിൽ കളിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിൻറെ ഈ വാഗ്ദാനം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്.
അതെ സമയം കുറച്ച് ആഴ്ചകൾക്ക് മുമ്പ് എഐഎഫ്എഫ് സെക്രട്ടറി ഷാജി പ്രഭാകർ അർജന്റീനയ്ക്ക് ഇന്ത്യയിൽ കളിയ്ക്കാൻ താൽപര്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ എഐഎഫ്എഫിന്റെ സാമ്പത്തിക നില കാരണം അക്കാര്യം നടന്നില്ലെന്നും അദ്ദേഹം വ്യകത്മാക്കിയിരുന്നു.
ഇതിന് പിന്നാലെ കേരളാ സ്പോർട്സ് മന്ത്രി അബ്ദുറഹ്മാൻ മെസ്സിയെയും അർജന്റീയെയും കേരളത്തിലേക്ക് ക്ഷണിക്കുന്നെന്ന പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ കേരളം സന്നദ്ധത പ്രകടിപ്പിച്ചാൽ ഇക്കാര്യം പരിഗണിക്കാമെന്ന് എഐഎഫ്എഫും അറിയിച്ചിരുന്നു. ഇതും എമി മാർട്ടീൻസും പറഞ്ഞ കാര്യവും ബന്ധപ്പെടുത്തിയാൽ മെസ്സിയും അർജന്റീനയും കേരളത്തിൽ പന്ത് തട്ടാനുള്ള സാധ്യതകൾ തെളിഞ്ഞ് വരികയാണ്.