ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ആശങ്കകൾ അവസാനിപ്പിച്ചുകൊണ്ട് ലയണൽ മെസ്സി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബാഴ്സലോണയിൽ നിന്നും മെസ്സിയെ റാഞ്ചാൻ കച്ചമുറുക്കി ഇറങ്ങിയ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജർമനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ്മാഞ്ചസ്റ്റർ സിറ്റിക്കും നിരാശ തന്നെയാണ് ഫലം.
ബാഴ്സലോണ വിട്ട് എങ്ങോട്ടേക്കും മെസ്സി പോകാൻ പോകുന്നില്ല. അഞ്ചുവർഷത്തേക്ക് കൂടി കരാർ നീട്ടുകയാണ് ലയണൽ മെസ്സി ബാഴ്സയിൽ എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ട്. ടീമിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കര കയറുവാൻ സഹായിക്കാൻ വേണ്ടി തന്റെ പ്രതിഫലം കുറയ്ക്കുവാനും തയ്യാറാവുകയാണ് താരം.
യുവേഫയുടെ ഫെയർ ട്രാൻസ്ഫർ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം
വലിയ പ്രതിഫലം നൽകി ഒരു താരത്തിനെ നിലനിർത്തുവാനോ പുതുതായി ടീമിൽ ഉൾപ്പെടുത്താനോ ബാഴ്സയ്ക്ക് നിലവിൽ കഴിയുകയില്ല. ഈ ഒരു സാഹചര്യം മറികടക്കുവാൻ വേണ്ടിയാണ് മെസ്സി പ്രതിഫലം കുറയ്ക്കുവാൻ പോകുന്നത്.
2023 വരെയോ അല്ലെങ്കിൽ 2026 വരെയോ ദൈർഘ്യമുള്ള ഒരു കരാറിൽ ആയിരിക്കും മെസ്സി ഒപ്പിടാൻ പോകുന്നത്.