in

LOVELOVE AngryAngry LOLLOL OMGOMG CryCry

വീണ്ടും ക്രിസ്ത്യാനോ റൊണാൾഡോയെ മറികടന്ന് ലയണൽ മെസ്സി

രണ്ടു പതിറ്റാണ്ടോളമായി ലോക ഫുട്ബോളിൽ അപ്രമാദിത്വം തുടരുന്ന താരങ്ങളാണ് ഇരുവരും. ഇപ്പോഴും അതിന് മാറ്റമൊന്നുമില്ല ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം നേടിയ ലയണൽ മെസ്സി ഞങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല എന്ന് തെളിയിക്കുകയായിരുന്നു. ഏഴാം ബാലൺ ഡി ഓർ സ്വന്തമാക്കി ചരിത്രം രചിച്ച അർജന്റീന സൂപ്പർ താരം ലയണൽ മെസിയെ തേടി മറ്റൊരു സുപ്രധാന നേട്ടം കൂടിയെത്തിരിക്കുകയാണ്

Lionel Messi & Cristiano Ronaldo [SportBible]

ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലെന്നും നേട്ടങ്ങളുടെയും റെക്കോർഡുകളുടെയും കാര്യത്തിൽ പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു പതിറ്റാണ്ടോളമായി ലോക ഫുട്ബോളിൽ അപ്രമാദിത്വം തുടരുന്ന താരങ്ങളാണ് ഇരുവരും.

ഇപ്പോഴും അതിന് മാറ്റമൊന്നുമില്ല ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം നേടിയ ലയണൽ മെസ്സി ഞങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല എന്ന് തെളിയിക്കുകയായിരുന്നു. ഏഴാം ബാലൺ ഡി ഓർ സ്വന്തമാക്കി ചരിത്രം രചിച്ച അർജന്റീന സൂപ്പർ താരം ലയണൽ മെസിയെ തേടി മറ്റൊരു സുപ്രധാന നേട്ടം കൂടിയെത്തിരിക്കുകയാണ്

Lionel Messi & Cristiano Ronaldo [SportBible]

പാരീസിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജിക്കായി മെസി നേടിയ ഗോൾ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിലെ ഏറ്റവും മികച്ച ഗോളായി യുവേഫ തെരഞ്ഞെടുത്തു. ബോക്സിന് തൊട്ട് പുറത്ത് നിന്ന് മെസി തൊടുത്തുവിട്ട ഷോട്ട് അനായാസം മാഞ്ചസ്റ്റർ സിറ്റിയുടെ വലയിൽ പതിക്കുകയായിരുന്നു. താരത്തിന്റെ പിഎസ്ജിക്കായുള്ള ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

പോർട്ടോയ്ക്കെതിരെ ലിവർപൂളിനായി തിയാഗോ അൾകന്റാര നേടിയ ലോങ് റേഞ്ച് ഗോൾ രണ്ടാം സ്ഥാനവും ഡൈനാമോ കീവിനെതിരെ ബയേൺ സൂപ്പർ താരം റോബർട്ട് ലെവൻഡോവസ്കിയുടെ ബൈസിക്കിൾ കിക്ക് ഗോൾ മൂന്നാം സ്ഥാനവും സ്വന്തമാക്കി. വോട്ടിംഗ് വഴിയാണ് യുവേഫ മികച്ച ഗോളുകൾ തെരെഞ്ഞെടുത്തത്.

ഗ്രൂപ്പ് ഘട്ടത്തിൽ അറ്റ്ലാൻറക്ക് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോൾ ഏറ്റവും മികച്ച ഗോളിനുള്ള പരിഗണനാ പട്ടികയിൽ ഉണ്ടായിരുന്നു അത് മറികടന്നായിരുന്നു മെസ്സിയുടെ നേട്ടം.

മെസ്സി ഇടഞ്ഞു, തനിക്കെതിരെ വ്യാജവാർത്തകൾ പടച്ചുവിടുന്നത് PSG ചെയർമാന്റെ തന്നെ പത്രം, കരുതിക്കൂട്ടിയുള്ള മാധ്യമ വിചാരണയിൽ കടുത്ത നിരാശ…

ക്രിസ്റ്റ്യാനോയുടെ റെക്കോർഡിനൊപ്പമെത്തി ലെവന്റോസ്കി, ഈ റെക്കോർഡിൽ ഒന്നാമൻ ലയണൽ മെസ്സി…